Raghuvamshi: നമുക്കും അഭിമാനിക്കാം, 18ക്കാരനായ രഘുവംശിയുടെ പ്രകടനങ്ങൾക്ക് പിന്നിൽ ഒരു മലയാളി!

Raghuvamshi
അഭിറാം മനോഹർ| Last Modified വ്യാഴം, 4 ഏപ്രില്‍ 2024 (15:47 IST)
Raghuvamshi
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അഴിഞ്ഞാട്ടമായിരുന്നു മത്സരം മൊത്തം കാണാനായത്. ആദ്യം ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച തുടക്കമായിരുന്നു ഓപ്പണര്‍ സുനില്‍ നരെയ്ന്‍ നല്‍കിയത്. പിന്നാലെയെത്തിയ ആംഗ്രിഷ് രഘുവംശിയും ബൗളര്‍മാരെ പതം വരുത്തിയതോടെയാണ് ഐപിഎല്‍ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോറിലേക്ക് കൊല്‍ക്കത്തയെത്തിയത്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം സുനില്‍ നരെയ്‌നിനൊപ്പം 104 റണ്‍സിന്റെ നിര്‍ണായകമായ കൂട്ടുക്കെട്ടാണ് സ്ഥാപിച്ചത്. 27 പന്തില്‍ 3 സിക്‌സിന്റെയും 5 ബൗണ്ടറികളുടെയും അകമ്പടിയോടെ 54 റണ്‍സാണ് താരം സ്വന്തമാക്കിയത്. തന്റെ ബാറ്റിംഗ് പ്രകടനത്തിന് ക്രെഡിറ്റ് താരം നല്‍കിയത് പരിശീലകന്‍ കൂടിയായ മുന്‍ കേരള താരം അഭിഷേക് നായര്‍ക്കാണ്. മത്സരത്തിലെ റിവേഴ്‌സ് സ്വീപ്പ് അടക്കം തന്റെ പല ഷോട്ടുകളും മെച്ചപ്പെടുത്തിയത് അഭിഷേക് നായരാണെന്ന് രഘുവംശി പറയുന്നു. എന്റെ ഈ പ്രകടനം ഞാന്‍ കോച്ചായ അഭിഷേക് നായര്‍ക്കാണ് സഹായിക്കുന്നത്. എന്റെ ടീമംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും നല്‍കിയ പിന്തുണയില്‍ നന്ദിയുണ്ട്. എന്റെ ചെറുപ്പം മുതല്‍ അഭിഷേക് നായര്‍ എന്നെ പരിശീലിപ്പിക്കുന്നു, റിവെഴ്‌സ് സ്വീപ്പിലടക്കം പല ഷോട്ടുകളും മെച്ചപ്പെടുത്താന്‍ സര്‍ സഹായിച്ചിട്ടുണ്ട്. 18 കാരനായ താരം പറഞ്ഞു. ഇന്ത്യയ്ക്കായി കളിക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും രഘുവംശി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :