Josh Hazlewood: ആര്‍സിബി ആരാധകര്‍ക്കു സന്തോഷവാര്‍ത്ത; ഹെയ്‌സല്‍വുഡ് ബൗളിങ് പരിശീലനം ആരംഭിച്ചു

അതേസമയം ലീഗ് ഘട്ടത്തിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്ന് ഹെയ്‌സല്‍വുഡ് വിട്ടുനിന്നേക്കും

Josh Hazlewood, Injury, RCB
Josh Hazlewood
രേണുക വേണു| Last Modified ചൊവ്വ, 20 മെയ് 2025 (15:02 IST)

Josh Hazlewood: പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം ജോഷ് ഹെയ്‌സല്‍വുഡ് നെറ്റ്‌സില്‍ ബൗളിങ് പരിശീലനം ആരംഭിച്ചു. പരുക്കിന്റെ പിടിയിലായ താരം ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ തിരിച്ചെത്തില്ലെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരുക്ക് ഭേദമായ സാഹചര്യത്തില്‍ ഐപിഎല്ലില്‍ തുടര്‍ന്ന് കളിക്കാന്‍ ഹെയ്സല്‍വുഡ് തീരുമാനിച്ചു.

അതേസമയം ലീഗ് ഘട്ടത്തിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്ന് ഹെയ്‌സല്‍വുഡ് വിട്ടുനിന്നേക്കും. പ്ലേ ഓഫില്‍ ആയിരിക്കും താരം ആര്‍സിബിക്കായി പന്തെറിയുക.

പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള ആര്‍സിബി പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ്. ഈ സീസണില്‍ 10 കളികളില്‍ നിന്ന് 18 വിക്കറ്റ് വീഴ്ത്തിയ ഹെയ്സല്‍വുഡ് വിക്കറ്റ് വേട്ടയില്‍ ആര്‍സിബിയുടെ ഒന്നാമനാണ്.

മേയ് 23 നു സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെയും മേയ് 27 നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുമാണ് ആര്‍സിബിയുടെ ശേഷിക്കുന്ന രണ്ട് ലീഗ് മത്സരങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :