അനുബന്ധ വാര്‍ത്തകള്‍
- ആര്‍സിബിയെ പഞ്ഞിക്കിട്ടത് മുന്‍ ആര്‍സിബിക്കാര്‍ ! ചെന്നൈ സൂപ്പര്‍ കിങ്സിന് ആദ്യ ജയം
- ഐപിഎല്ലിൽ ഉത്തപ്പ,ദുബെ പള്ളിവേട്ടയാറാട്ട്!, റെക്കോർഡ് കൂട്ടുക്കെട്ട്
- ചെന്നൈ സൂപ്പര്‍ കിങ്സിന് മുന്നിലെത്തുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മുട്ടിടിക്കും; കണക്കുകള്‍ ഇങ്ങനെ
- 'കൂനിന്മേല് കുരു'; തുടര്‍ച്ചയായി തോല്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെ തേടി മറ്റൊരു ദുഃഖവാര്‍ത്ത
- വ്യൂവർഷിപ്പിൽ കുത്തനെ ഇടിവ്, ചെന്നൈയും മുംബൈയും ജയിച്ച് തുടങ്ങിയില്ലെങ്കിൽ പണി വാങ്ങുക ബിസിസിഐ
വൈറലായി ജഡേജയുടെ 'ക്യാച്ച് സെലിബ്രേഷന്'; വീഡിയോ
സീസണിലെ ആദ്യ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാംപ്. റോയല്‍ ചലഞ്ചേഴ്സ് ക്യാംപിനെ 23 റണ്‍സിനാണ് ചെന്നൈ തോല്‍പ്പിച്ചത്. നായകസ്ഥാനം ഏറ്റെടുത്ത ശേഷം രവീന്ദ്ര ജഡേജ സ്വന്തമാക്കുന്ന ആദ്യജയം കൂടിയാണിത്.
ആര്‍സിബിയുടെ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത് ജഡേജയാണ്. മാത്രമല്ല തകര്‍ത്തടിക്കുകയായിരുന്ന ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കാന്‍ ഉഗ്രന്‍ ഒരു ക്യാച്ചും ജഡേജ സ്വന്തമാക്കി.
ബൗണ്ടറി ലൈനിന് അരികെയാണ് ജഡേജ ആ ക്യാച്ചെടുത്തത്. കാര്‍ത്തിക്കിന്റെ ക്യാച്ച് എടുത്ത ശേഷമുള്ള ജഡേജയുടെ ആഹ്ലാദപ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജഡേജയുടെ ക്യാച്ച് സെലിബ്രേഷന് വീഡിയോ ഇതിനോടകം വെറലായിട്ടുണ്ട്.The Jadeja catch celebration #TATAIPL #CSKvRCB pic.twitter.com/u3zvE59I3k
— IndianPremierLeague (@IPL) April 12, 2022