IPL 2024: ക്‌ലാസന്റെ ടോപ്പ് ക്ലാസ് ബാറ്റിംഗിന് മുന്നില്‍ സഞ്ജുവും വീണു, ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ മുന്നില്‍ ഹൈദരാബാദ് താരം
Klassen sanju samson
2 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 98 റണ്‍സുമായി ആര്‍സിബി താരം വിരാട് കോലിയാണ് പട്ടികയില്‍ രണ്ടാമത്. 2 മത്സരങ്ങളില്‍ നിന്നും 95 റണ്‍സുമായി ഹൈദരാബാദ് താരം അഭിഷേക് ശര്‍മയും 89 റണ്‍സുമായി മുംബൈ ഇന്ത്യന്‍സ് താരമായ തിലക് വര്‍മയുമാണ് കോലിക്ക് തൊട്ടുപിന്നിലുള്ളത്. 2 കളികളില്‍ നിന്നും 86 റണ്‍സുമായി പഞ്ചാബിന്റെ സാം കരനും 85 റണ്‍സുമായി ചെന്നൈ താരം ശിവം ദുബെയും ലിസ്റ്റില്‍ പിന്നിലുണ്ട്. ഒരു മത്സരത്തില്‍ നിന്നും 82 റണ്‍സുമായി രാജസ്ഥാന്‍ റോയല്‍സ് താരമായ ശഞ്ജു സാംസണും ആദ്യ പത്തിലുണ്ട്. ഇന്ന് ഡല്‍ഹിക്കെതിരെ നടക്കുന്ന മത്സരത്തില്‍ 17 റണ്‍സടിച്ചാല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ സഞ്ജുവിന് സാധിക്കും.