ഐപിഎല്‍ പ്ലേ ഓഫ്: നാലാം ടീമിനെ ഇന്ന് അറിയാം

രേണുക വേണു| Last Modified ശനി, 21 മെയ് 2022 (08:23 IST)

ഐപിഎല്‍ 15-ാം സീസണിലെ പ്ലേ ഓഫിനുള്ള നാലാം ടീമിനെ ഇന്ന് അറിയാം. ഇന്ന് രാത്രി നടക്കാന്‍ പോകുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് vs മുംബൈ ഇന്ത്യന്‍സ് മത്സരം നിര്‍ണായകമാകും. ഇന്ന് ഡല്‍ഹി ജയിച്ചാല്‍ അവര്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തുകയും പ്ലേ ഓഫില്‍ കയറുകയും ചെയ്യും. അതേസമയം, ഡല്‍ഹിയെ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫില്‍ കയറുകയും ഡല്‍ഹി പുറത്താകുകയും ചെയ്യും.

ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളാണ് നിലവില്‍ പ്ലേ ഓഫില്‍ കയറിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :