20 ഓവറും ജോസേട്ടനുണ്ടെങ്കിൽ ഞങ്ങൾക്കെന്ത് പേടിക്കാൻ, ജോസേട്ടനെ പ്രശംസകൊണ്ട് മൂടി സഞ്ജു

Butler,Sanju Samson
അഭിറാം മനോഹർ| Last Updated: ബുധന്‍, 17 ഏപ്രില്‍ 2024 (15:51 IST)
Butler,Sanju Samson
ജോസ് ബട്ട്‌ലര്‍ 20 ഓവര്‍ ക്രീസിലുണ്ടെങ്കില്‍ ഏത് ടോട്ടലും ചെയ്‌സ് ചെയ്യാന്‍ കഴിയുമെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അവസാന പന്തില്‍ വിജയിപ്പിച്ച ബട്ട്‌ലറുടെ പ്രകടനത്തെ അഭിനന്ദിക്കവെയാണ് രാജസ്ഥാന്‍ നായകന്‍ ഇക്കാര്യം പറഞ്ഞത്. 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് വിജയം നേടികൊടുത്തത് ബട്ട്‌ലറുടെ ഒറ്റയാള്‍ പ്രകടനമായിരുന്നു.

ഈ വിജയത്തില്‍ വളരെയധികം സന്തോഷമുണ്ട്. വിക്കറ്റുകള്‍ നഷ്ടമായപ്പോഴും കളിയിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. റോവ്മന്‍ പവല്‍ തുടരെ 2 സിക്‌സുകള്‍ അടിച്ചപ്പോഴാണ് കളിയില്‍ ഞങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് തോന്നിയത്. അവരും നല്ല രീതിയിലാണ് കളിച്ചത്. അവരുടെ സ്പിന്‍ മികച്ചതായിരുന്നു. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചായിരുന്നു. എന്നാല്‍ കഴിഞ്ഞ 6-7 വര്‍ഷങ്ങളായി ബട്ട്‌ലര്‍ എന്താണോ ചെയ്യുന്നത് അത് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ മികച്ച ഇന്നിങ്ങ്‌സുകളില്‍ മുകളില്‍ തന്നെ ഈ ഇന്നിങ്ങ്‌സ് നില്‍ക്കും. ബട്ട്‌ലര്‍ 20 ഓവറും ബാറ്റ് ചെയ്താല്‍ ചെയ്‌സ് ചെയ്യാന്‍ പറ്റാത്ത ഒരു സ്‌കോറും ഇല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സഞ്ജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :