എന്തിനാണ് സെലക്ടർമാർ ഇനി വൈകിക്കുന്നത്, ആ 2 താരങ്ങളെയും ടീമിലെടുക്കു: രവി ശാസ്ത്രി

അഭിറാം മനോഹർ| Last Modified വെള്ളി, 12 മെയ് 2023 (19:24 IST)
യശ്വസി ജയ്സ്വാളും റിങ്കു സിംഗും ഇന്ത്യൻ ടി20 ടീമിലേക്കുന്നതിന് ആവശ്യമായ രീതിയിലുള്ള പ്രകടനങ്ങൾ പുറത്തെടുത്ത് കഴിഞ്ഞതായി മുൻ ഇന്ത്യൻ പരിശീലകനും മുൻ താരവുമായ രവി ശാസ്ത്രി. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തക്കെതിരെ ഐപിഎല്ലിലെ തന്നെ ഏറ്റവും വേഗതയാർന്ന അർധസെഞ്ചുറിയാണ് യശ്വസി നേടിയത്. ഇതിന് പിന്നാലെയാണ് രവി ശാസ്ത്രിയുടെ പരാമർശം.

ജയ്സ്വാളും റിങ്കുവും തങ്ങളുടെ ഫ്രാഞ്ചൈസികൾക്കായി മികച്ച പ്രകടനം നടത്തിയവരാണ്. ഈ വർഷത്തെ ഏകദിന ലോകകപ്പാണ് ടീമിൻ്റെ പ്രധാന ശ്രദ്ധ എന്നതിനാൽ ടി20 ടീമുകളിൽ യുവതാരങ്ങളെ കൂടുതൽ ഉൾപ്പെടുത്തി 2024ലെ ടി20 ലോകകപ്പിന് പാകപ്പെടുത്തണമെന്നാണ് ശാസ്ത്രി പറയുന്നത്. ഇന്ത്യ ഇതുപോലുള്ള യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകണം. ഈ താരങ്ങൾ വേഗത്തിൽ ട്രാക്ക് ചെയ്യപ്പെടണം. അടുത്ത വർഷം വിൻഡീസിൽ നടക്കുന്ന ടി20 ലോകകപ്പിന് ഇവരെ തയ്യാറാക്കണം. സെലക്ടർമാർ ഇപ്പോൾ തന്നെ അവരെ തിരെഞ്ഞെടുക്കു. എന്തിനാണ് വൈകിക്കുന്നത്. ശാസ്ത്രി ചോദിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :