Harry Brook: ആറ് കോടിയുടെ ഐറ്റം, ഐപിഎല്‍ കളിക്കാനില്ല; രണ്ട് വര്‍ഷം വിലക്കിനു സാധ്യത

കഴിഞ്ഞ നവംബറില്‍ നടന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ 6.25 കോടിക്കാണ് ബ്രൂക്കിനെ ഡല്‍ഹി സ്വന്തമാക്കിയത്

Harry Brook
രേണുക വേണു| Last Modified തിങ്കള്‍, 10 മാര്‍ച്ച് 2025 (11:46 IST)
Harry Brook

Harry Brook: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഹാരി ബ്രൂക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറി. ദേശീയ ടീമിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഐപിഎല്‍ കളിക്കാത്തതെന്നാണ് ബ്രൂക്കിന്റെ വിശദീകരണം.

' ഇംഗ്ലണ്ട് ക്രിക്കറ്റിന് ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്, വരാനിരിക്കുന്ന പരമ്പരയ്ക്കായി തയ്യാറെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. എന്റെ രാജ്യത്തിനായി കളിക്കുന്നതിനാണ് ഞാന്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്,' ബ്രൂക്ക് പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ നടന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ 6.25 കോടിക്കാണ് ബ്രൂക്കിനെ ഡല്‍ഹി സ്വന്തമാക്കിയത്. ഐപിഎല്ലിന്റെ പുതിയ നിയമപ്രകാരം പരുക്കുകളെ തുടര്‍ന്നല്ലാതെ മറ്റെന്തെങ്കിലും കാരണങ്ങളുടെ പേരില്‍ താരങ്ങള്‍ പിന്മാറിയാല്‍ രണ്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തും. ബ്രൂക്കിനെതിരെ ഐപിഎല്‍ ഭരണസമിതി നടപടിയെടുക്കുകയാണെങ്കില്‍ താരത്തിനു അടുത്ത രണ്ട് ഐപിഎല്‍ സീസണുകളില്‍ കളിക്കാന്‍ സാധിക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :