1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Ajinkya Rahane Kolkata Captain

Ajinkya Rahane: രഹാനെയെ നായകനായി പ്രഖ്യാപിച്ച് കൊല്‍ക്കത്ത

സയദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ കിരീടം ചൂടിയപ്പോള്‍ എട്ട് ഇന്നിങ്സുകളില്‍ നിന്ന് 469 റണ്‍സെടുത്ത് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയത് രഹാനെയാണ്

Ajinkya Rahane
Kolkata Knight Riders: ഐപിഎല്‍ 2025 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അജിങ്ക്യ രഹാനെ നയിക്കും. 37 കാരനായ രഹാനെയെ നായകനായും 30 കാരന്‍ വെങ്കടേഷ് അയ്യറിനെ ഉപനായകനായും കൊല്‍ക്കത്ത പ്രഖ്യാപിച്ചു. കൊല്‍ക്കത്തയെ നയിക്കാന്‍ അവസരം ലഭിക്കുന്നത് അഭിമാനകരമായ നേട്ടമാണെന്ന് രാഹാനെ പ്രതികരിച്ചു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത ചാംപ്യന്‍മാരായപ്പോള്‍ ശ്രേയസ് അയ്യരായിരുന്നു നായകന്‍. ഇത്തവണത്തെ മെഗാ താരലേലത്തില്‍ ശ്രേയസിനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്തയ്ക്കു സാധിച്ചില്ല. 
 
സയദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ കിരീടം ചൂടിയപ്പോള്‍ എട്ട് ഇന്നിങ്സുകളില്‍ നിന്ന് 469 റണ്‍സെടുത്ത് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയത് രഹാനെയാണ്. രഞ്ജി ട്രോഫിയില്‍ രഹാനെ നയിക്കുന്ന മുംബൈ ടീം സെമി ഫൈനലില്‍ എത്തിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയ്ക്കെതിരെ മുംബൈ നായകന്‍ സെഞ്ചുറി നേടുകയും ചെയ്തു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് രഹാനെയ്ക്ക് 37-ാം വയസ്സിലും നായകസ്ഥാനം നല്‍കാന്‍ കൊല്‍ക്കത്ത തീരുമാനിച്ചത്. 
 
ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന രഹാനെയെ 1.5 കോടി രൂപയ്ക്കാണ് ഇത്തവണ താരലേലത്തില്‍ കൊല്‍ക്കത്ത സ്വന്തമാക്കിയത്. നായകനാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊല്‍ക്കത്ത രഹാനെയെ വിളിച്ചെടുത്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍പ് ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ള പരിചയസമ്പത്തും രഹാനെയ്ക്കുണ്ട്. 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജസ്ഥാന്‍ റോയല്‍സ്, പൂണെ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളെ രഹാനെ ഐപിഎല്ലില്‍ നയിച്ചിട്ടുണ്ട്. ക്യാപ്റ്റനായ 25 മത്സരങ്ങളില്‍ ഒന്‍പത് ജയവും 16 തോല്‍വിയുമാണ് രഹാനെയുടെ അക്കൗണ്ടില്‍ ഉള്ളത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
റോഡ് പോലെ പിച്ചുള്ള പാകിസ്ഥാനിൽ ഇന്ത്യ കളിക്കാത്തത് ഭാഗ്യമെന്ന് കരുതിയാൽ മതി, ദുബായ് പിച്ച് അഡ്വാൻഡേജ് വാദങ്ങളോട് പ്രതികരിച്ച് ഗാംഗുലി