അമ്മ ആശുപത്രിയിലാണ്, തിരിച്ചുവന്നത് കൊൽക്കത്തയ്ക്ക് എന്നെ ആവശ്യമുണ്ടെന്ന് മനസിലാക്കിയത് കൊണ്ട് മാത്രമെന്ന് ഗുർബാസ്

Gurbaz, KKR
അഭിറാം മനോഹർ| Last Modified ബുധന്‍, 22 മെയ് 2024 (11:54 IST)
Gurbaz, KKR
ഐപിഎല്‍ 2024 പ്ലേ ഓഫ് മത്സരത്തിനായി അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയത് കെകെആര്‍ കുടുംബത്തെ സഹായിക്കാനാണെന്ന് കെകെആര്‍ ഓപ്പണറായ അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസ്. അമ്മ ആശുപത്രിയിലായതിനാല്‍ അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കാനായി ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഗുര്‍ബാസ് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് താരമായ ഫില്‍ സാള്‍ട്ട് ഇംഗ്ലണ്ടിലേക്ക് പോയതോടെ ടീമിന് തന്റെ ആവശ്യമുള്ളതായി മനസിലാക്കിയത് കൊണ്ടാണ് തിരിച്ചുവന്നതെന്ന് ഗുര്‍ബാസ് പറയുന്നു.

എന്റെ അമ്മ ഇപ്പോഴും ആശുപത്രിയിലാണ്. സുഖം പ്രാപിച്ചുവരുന്നു. ഞാന്‍ എല്ലാ ദിവസവും അമ്മയോട് സംസാരിക്കുന്നു. എന്നാല്‍ ഫില്‍ സാള്‍ട്ട് തിരിച്ചുപോയപ്പോള്‍ കെകെആര്‍ കുടുംബത്തിന് എന്നെ ആവശ്യമാണെന്ന് ഞാന്‍ മനസിലാക്കി. അഫ്ഗാനില്‍ നിന്നും ഞാന്‍ അതുകൊണ്ടാണ് മടങ്ങിവന്നത്. ഇവിടെ വന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അമ്മയ്ക്കും അത് അങ്ങനെ തന്നെയാണ്. ഗുര്‍ബാസ് പറഞ്ഞു. ഹൈദരാബാദിനെതിരെ ഓപ്പണറായി ഇറങ്ങിയ ഗുര്‍ബാസ് 14 പന്തില്‍ 23 റണ്‍സാണെടുത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :