IPL 2024 Eliminator, RCB vs RR: ഇന്ന് തോല്‍ക്കുന്നവര്‍ പുറത്ത് ! സഞ്ജുവിന്റെ രാജസ്ഥാന് എതിരാളികള്‍ കോലിപ്പട

തുടര്‍ച്ചയായ നാല് തോല്‍വികളോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് എത്തിയിരിക്കുന്നത്

Rajasthan Royals,IPL 2024
Rajasthan Royals,IPL 2024
രേണുക വേണു| Last Modified ബുധന്‍, 22 മെയ് 2024 (08:59 IST)

IPL 2024 Eliminator, RCB vs RR: ഐപിഎല്‍ എലിമിനേറ്റര്‍ ഇന്ന്. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍. രാത്രി 7.30 മുതലാണ് മത്സരം. ഇന്ന് തോല്‍ക്കുന്നവര്‍ ഫൈനല്‍ കാണാതെ പുറത്താകും. ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ നേരിടും.

തുടര്‍ച്ചയായ നാല് തോല്‍വികളോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് എത്തിയിരിക്കുന്നത്. അവസാന മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ തോല്‍വികള്‍ രാജസ്ഥാനെ പ്രതിരോധത്തിലാക്കുന്നുണ്ട്. മറുവശത്ത് തുടര്‍ച്ചയായി ആറ് കളികള്‍ ജയിച്ച് വലിയ ആത്മവിശ്വാസത്തോടെ പ്ലേ ഓഫില്‍ എത്തിയ ആര്‍സിബി.

ആദ്യ ആഴ് മത്സരങ്ങള്‍ കഴിയുമ്പോള്‍ ആറ് തോല്‍വികളോടെ പത്താം സ്ഥാനത്തായിരുന്നു ആര്‍സിബി. അവിടെ നിന്നാണ് തുടര്‍ച്ചയായ ജയങ്ങളോട് പോയിന്റ് ടേബിളില്‍ വന്‍ കുതിപ്പ് നടത്തിയത്. അവസാനം വരെ ജയിക്കാനുള്ള ആര്‍സിബിയുടെ പോരാട്ട വീര്യത്തെ മറികടക്കുകയാകും രാജസ്ഥാന് ഇന്നത്തെ ഏറ്റവും വലിയ തലവേദന. മറുവശത്ത് ഒന്നും നഷ്ടപ്പെടാനില്ലാത്ത മനോഭാവത്തോടെ ആര്‍സിബി പരമാവധി കടന്നാക്രമിക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :