IPL 2024 Final: ഐപിഎല്‍ ഫൈനല്‍ നാളെ; അറിയേണ്ടതെല്ലാം

ഈ സീസണില്‍ രണ്ട് തവണയാണ് കൊല്‍ക്കത്തയും ഹൈദരബാദും ഏറ്റുമുട്ടിയിരിക്കുന്നത്

KKR vs SRH
രേണുക വേണു| Last Modified ശനി, 25 മെയ് 2024 (10:11 IST)
KKR vs SRH

IPL 2024 Final: ഐപിഎല്‍ 2024 സീസണിനു നാളെ കലാശക്കൊട്ട്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സണ്‍റൈസേഴ്‌സ് ഹൈദരബാദാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മത്സരം.

ഈ സീസണില്‍ രണ്ട് തവണയാണ് കൊല്‍ക്കത്തയും ഹൈദരബാദും ഏറ്റുമുട്ടിയിരിക്കുന്നത്. രണ്ടിലും ജയം കൊല്‍ക്കത്തയ്‌ക്കൊപ്പം ആയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് റണ്‍സിനും ക്വാളിഫയറില്‍ എട്ട് വിക്കറ്റിനുമാണ് കൊല്‍ക്കത്ത ജയിച്ചത്.

പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് കൊല്‍ക്കത്ത പ്ലേ ഓഫില്‍ എത്തിയത്. ഹൈദരബാദ് രണ്ടാം സ്ഥാനക്കാരായും.


കൊല്‍ക്കത്ത സാധ്യത ഇലവന്‍: റഹ്‌മനുള്ള ഗുര്‍ബാസ്, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

ഹൈദരബാദ് സാധ്യത ഇലവന്‍: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപതി, ഏദന്‍ മാര്‍ക്രം, ഹെന്‍ റിച്ച് ക്ലാസന്‍, അബ്ദുള്‍ സമദ്, ഷഹബാദ് അഹമ്മദ്, പാറ്റ് കമ്മിന്‍സ്, ജയ്‌ദേവ് ഉനദ്കട്ട്, ഭുവനേശ്വര്‍ കുമാര്‍, ടി.നടരാജന്‍





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :