കാക്ക മലര്‍ന്നു പറക്കുന്നുണ്ടോ ? ഐപിഎല്‍ കിരീടനേട്ടത്തില്‍ ചെന്നൈയ്ക്ക് ഗംഭീറിന്റെ പ്രശംസ

അഭിറാം മനോഹർ| Last Modified ബുധന്‍, 31 മെയ് 2023 (14:43 IST)
ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ തോല്‍പ്പിച്ച തങ്ങളുടെ അഞ്ചാം ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഭിനന്ദിച്ച മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ എന്ന നേട്ടം അവിശ്വസനീയമാണെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 2 തവണ ഐപിഎല്‍ കിരീടനേട്ടത്തിലേക്ക് നയിച്ച നായകനാണ് ഗംഭീര്‍.

അഭിനന്ദനങ്ങള്‍ ചെന്നൈ. ഒരു കിരീടം നേടുക എന്നത് തന്നെ ബുദ്ധിമുട്ടാണ്. അഞ്ച് കിരീടം നേടുക എന്നത് അവിശ്വസനീയവും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിന്റെ മെന്റര്‍ കൂടിയായിരുന്നു ഗംഭീര്‍. എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതോടെയാണ് ലഖ്‌നൗ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :