SRH : പവര്‍ പ്ലേയിലെ തൃശൂര്‍ പൂരം, സകല റെക്കോര്‍ഡുകളും തകര്‍ത്ത് ഹൈദരാബാദിന്റെ വെടിക്കെട്ട്
Abhishek Sharma and Travis Head
ഇന്നലെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ പവര്‍ പ്ലേയില്‍ 125 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ പവര്‍ പ്ലേയില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 12 പന്തില്‍ 46 റണ്‍സ് നേടി പുറത്തായ അഭിഷേക് ശര്‍മ പുറത്തായതോടെയാണ് ഹൈദരാബാദ് ഇന്നിങ്ങ്‌സിന്റെ വേഗത കുറഞ്ഞത്. 32 പന്തില്‍ 89 റണ്‍സെടുത്തിരുന്ന ഓപ്പണര്‍ ട്രാവിസ് ഹെഡ് കൂടി പുറത്തായതോടെ സ്‌കോറിംഗിന്റെ വേഗത കുറഞ്ഞു. ഇല്ലായിരുന്നുവെങ്കില്‍ ഐപിഎല്‍ ചരിത്രത്തിലെ ആദ്യ 300 ഇന്നലെ പിറക്കുമായിരുന്നു.