David Miller: കോലിക്കൊപ്പം കളിക്കാന്‍ ഡേവിഡ് മില്ലര്‍ എത്തുമോ? വേണം ലിവിങ്സ്റ്റണിനു പകരക്കാരന്‍

ഫിനിഷര്‍ റോളില്‍ കളിച്ചിരുന്ന ലിയാം ലിവിങ്സ്റ്റണിനെ ആര്‍സിബി റിലീസ് ചെയ്തിട്ടുണ്ട്

David Miller,IPL,Shami
David Miller
രേണുക വേണു| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2025 (12:22 IST)

David Miller: വരാനിരിക്കുന്ന ഐപിഎല്‍ മിനി താരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കണ്ണുവയ്ക്കുന്ന പ്രധാന താരങ്ങളുടെ പട്ടികയില്‍ ഡേവിഡ് മില്ലറും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മില്ലറെ റിലീസ് ചെയ്തതിനാല്‍ മിനി താരലേലത്തില്‍ മറ്റു ഫ്രാഞ്ചൈസികള്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിനായി രംഗത്തുണ്ടാകും.

ഫിനിഷര്‍ റോളില്‍ കളിച്ചിരുന്ന ലിയാം ലിവിങ്സ്റ്റണിനെ ആര്‍സിബി റിലീസ് ചെയ്തിട്ടുണ്ട്. ലിവിങ്സ്റ്റണിനു പകരക്കാരനായി സമാന രീതിയില്‍ ആക്രമിച്ചു കളിക്കുന്ന ഒരു ബാറ്ററെയാണ് ആര്‍സിബിക്കു ആവശ്യം. ഈ സാഹചര്യത്തിലാണ് ഡേവിഡ് മില്ലറെ ലക്ഷ്യമിടുന്നത്.

ലിവിങ്‌സ്റ്റണിനു പകരക്കാരനായി ആറാം നമ്പറില്‍ മില്ലര്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് മില്ലറിനൊപ്പം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉണ്ടായിരുന്ന ആര്‍സിബി മുന്‍താരം എബി ഡിവില്ലിയേഴ്‌സ് പറയുന്നു. മില്ലറെ ആര്‍സിബി ലേലത്തില്‍ എടുക്കുമെന്നും ഡിവില്ലിയേഴ്‌സ് പ്രതീക്ഷിക്കുന്നു. മില്ലറിനു വേണ്ടി ആറ് കോടി വരെ ചെലവഴിക്കാന്‍ ആര്‍സിബി ഒരുക്കമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :