IPL 2026: സൂപ്പർ താരങ്ങളെ കൈവിട്ട് ടീമുകൾ, താരലേലത്തിൽ റസൽ മുതൽ മില്ലർ വരെ

IPL 26, Mini Auctions,Andre russel,David Miller,ഐപിഎൽ 26, മിനി താരലേലം, ആന്ദ്രേ റസൽ,ഡേവിഡ് മില്ലർ
അഭിറാം മനോഹർ| Last Modified ഞായര്‍, 16 നവം‌ബര്‍ 2025 (15:21 IST)
2026 സീസണിനായുള്ള ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ റിലീസ് ചെയ്യുന്ന താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഏറെ അപ്രതീക്ഷിത താരങ്ങളെയാണ് ഇത്തവണ ടീമുകള്‍ കൈവിട്ടത്. ഒരു പതിറ്റാണ്ടിലേറെയായി കൊല്‍ക്കത്തയുടെ മുഖമായിരുന്ന ആന്ദ്രേ റസലിനെ കൊല്‍ക്കത്ത കൈവിട്ടത് ആരാധകര്‍ക്ക് വലിയ ഷോക്കായിരുന്നു. സമാനമായി ഒട്ടേറെ വമ്പന്‍ താരങ്ങളെ പല ഫ്രാഞ്ചൈസികളും കൈവിട്ടു.

37 പിന്നിട്ട ആന്ദ്രേ റസലിനെ 12 കോടിയ്ക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നത്. താരലേലത്തില്‍ ചെറിയ തുകയ്ക്ക് തിരിച്ചുപിടിക്കാനാണ് ഈ നീക്കമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 23.75 കോടി മുടക്കി കൊല്‍ക്കത്ത നിലനിര്‍ത്തിയ വെങ്കടേഷ് അയ്യരെയും കൊല്‍ക്കത്ത കൈവിട്ടു, ക്വിന്റണ്‍ ഡികോക്കാണ് കൊല്‍ക്കത്ത റിലീസ് ചെയ്ത മറ്റൊരു പ്രമുഖ താരം.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആകട്ടെ കിവീസ് താരങ്ങളായ രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വെ എന്നിവരെ താരലേലത്തില്‍ കൈവിട്ടു. ചെന്നൈ വളര്‍ത്തികൊണ്ടുവന്ന പേസര്‍ മതീഷ പതിരാനയ്ക്കും ടീമിലെ സ്ഥാനം നഷ്ടമായി. ജേക് ഫ്രേസര്‍ മക് ഗുര്‍ക്, ഫാഫ് ഡുപ്ലെസിസ് എന്നിവരെയാണ് ഡല്‍ഹി കൈവിട്ടത്. ഡേവിഡ് മില്ലറെ ലഖ്‌നൗവും റിലീസ് ചെയ്തു. ആകാശ് ദീപിനെയും രവി ബിഷ്‌ണോയിയേയും നിലനിര്‍ത്താനും ലഖ്‌നൗ തയ്യാറായില്ല.


അതേസമയം 4.2 കോടിക്ക് പഞ്ചാബിലെത്തിയ ഗ്ലെന്‍ മാക്‌സ്വെല്ലും ടീമിന് പുറത്തായി. 2.6 കോടി മുടക്കി പഞ്ചാബ് സ്വന്തമാക്കിയ ജോഷ് ഇംഗ്ലീഷിനെയും ടീം കൈവിട്ടു. അതേസമയം ലിയാം ലിവിങ്ങ്സ്റ്റണിനെയാണ് ആര്‍സിബി റിലീസ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :