അഭിറാം മനോഹർ|
Last Modified ഞായര്‍, 7 മെയ് 2023 (08:47 IST)
ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ തോൽവിയോടെയാണ് തുടങ്ങിയതെങ്കിലും കഴിഞ്ഞ മത്സരങ്ങളിൽ നേടിയ തുടർച്ചയായ വിജയങ്ങളുടെ പശ്ചാത്തലത്തിൽ വലിയ ആത്മവിശ്വാസമായാണ് മുംബൈ ഇക്കുറി ചെന്നൈയെ നേരിടാനെത്തിയത്. സൂപ്പർ താരം
സൂര്യകുമാർ യാദവ് തകർപ്പൻ ഫോമിലേക്ക് ഉയർന്നതായിരുന്നു സീസണിൽ മുംബൈയുടെ ഉണർച്ചയ്ക്ക് കാരണമായത്. അതിനാൽ തന്നെ ചെന്നൈ- മുംബൈ മത്സരത്തിൽ സൂര്യയുടെ വിക്കറ്റ് നിർണായകമായിരുന്നു.
മത്സരത്തിൽ പവർ പ്ലേ പിന്നിടും മുൻപ് 14-3 എന്ന നിലയിലേക്ക് മുംബൈ തകർന്നെങ്കിലും തകർപ്പൻ ഷോട്ടുകളുമായി സൂര്യകുമാർ കളം നിറഞ്ഞതോടെ രവീന്ദ്ര ജഡേജയെയാണ് താരത്തിനെതിരെ ചെന്നൈ കൊണ്ടുവന്നത്. 22 പന്തിൽ നിന്ന് 26 റൺസെടുത്ത് അപായ സൂചന നൽകിയ സൂര്യയെ
ജഡേജ ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. സൂര്യ പുറത്തായതിന് പിന്നെ ചെന്നൈ ഇട്ട ട്വീറ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കാലാവസ്ഥ അറിയിപ്പ്. ആകാശം മേഘാവൃതമല്ലെന്നായിരുന്നു ചെന്നൈയുടെ ട്വീറ്റ്. ഇത് മൂന്നാം തവണയാണ് സൂര്യയെ ജഡേജ ഐപിഎല്ലിൽ പുറത്താക്കുന്നത്. ജഡേജക്കെതിരെ 59 പന്തിൽ 45 റൺസ് മാത്രമാണ് സൂര്യ നേടിയിട്ടുള്ളത്. ഇതിൽ 28 ഡോട്ട് ബോളുകളും ഉൾപ്പെടുന്നു.