അനുബന്ധ വാര്‍ത്തകള്‍
- ചെന്നൈയ്ക്കെതിരെ ജയിക്കുന്നത് ശീലമാക്കി രാജസ്ഥാൻ, സഞ്ജുവിന് റെക്കോർഡ്
- Sanju Samson: തലയുടെ വിളയാട്ടത്തിനു എങ്ങനെ കൂച്ചുവിലങ്ങ് ഇടണമെന്ന് ഞങ്ങളുടെ സഞ്ജുവിന് അറിയാം; അവനില്‍ ഭാവി ഇന്ത്യന്‍ നായകനുണ്ട് !
- Sanju Samson: സഞ്ജുവിനെ കണ്ടാല്‍ ധോണിക്ക് മുട്ടുവിറയോ? കണക്കുകള്‍ ഇങ്ങനെ
- സഞ്ജു ഇറങ്ങേണ്ടത് മൂന്നാം സ്ഥാനത്ത്, അല്ലാതെ ടീമിനും അദ്ദേഹത്തിനും ഗുണമില്ല: ആകാശ് ചോപ്ര
- സഞ്ജുവിനെ അത്ര പരിചയമില്ലായിരുന്നു, ഇപ്പോൾ അടുത്ത സുഹൃത്ത്: ബോൾട്ട്
ചെന്നൈയെ കണ്ടാൽ മുട്ടിടിക്കും, ഐപിഎൽ ചെന്നൈക്കെതിരെ സഞ്ജു നേടിയിട്ടുള്ളത് ഒരു ഫിഫ്റ്റി മാത്രം
ഐപിഎല്ലിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇടമുള്ള താരമാണ് രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ. ബാറ്ററെന്ന നിലയിലും നായകനെന്ന നിലയിലും മികച്ച പ്രകടനമാണ് സഞ്ജു നടത്തുന്നത്. ഐപിഎല്ലിൽ ഒട്ടേറെ ടീമുകൾ താരത്തിൻ്റെ ബാറ്റിൻ്റെ ചൂട് അനുഭവിച്ചിട്ടുണ്ടെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിനെ കാണുമ്പോൾ താരത്തിൻ്റെ മുട്ടിടിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സഞ്ജുവിൻ്റെ ദൗർബല്യങ്ങളെ പറ്റി കൃത്യമായ ധാരണ ചെന്നൈ നായകൻ ധോനിയ്ക്ക് ഉള്ളതിനാലാണ് താരം ചെന്നൈയ്ക്കെതിരെ പരാജയമാകുന്നതെന്ന് ആരാധകർ പറയുന്നു. ചെന്നൈക്കെതിരെ 14 ഇന്നിങ്ങ്സ് കളിച്ച സഞ്ജുവിൻ്റെ ബാറ്റിംഗ് ശരാശരി 15.3 മാത്രമാണ്. 2020ൽ ഷാർജയിലാണ് സഞ്ജു ചെന്നൈക്കെതിരെ തൻ്റെ ഏക അർധസെഞ്ചുറി ഐപിഎല്ലിൽ കുറിച്ചത്. ഈ സീസണിലെ 2 മത്സരങ്ങളിലും നായകനെന്ന നിലയിൽ ചെന്നൈയെ പരാജയപ്പെടുത്താനായെങ്കിലും ബാറ്ററെന്ന നിലയിൽ തിളങ്ങാൻ സഞ്ജുവിനായിരുന്നില്ല.