1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. CSK Eyes Sanju Samson's Fanbase says Hanuma Vihari

ബാറ്റിംഗ് മികവ് മാത്രമല്ല, ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത് ആരാധക പിന്തുണ ലക്ഷ്യമിട്ടെന്ന് ഹനുമ വിഹാരി

MS Dhoni, Sanju Samson, CSK future plans, Stephen fleming,എം എസ് ധോനി, സഞ്ജു സാംസൺ, ചെന്നൈ ഭാവി പ്ലാൻ, സ്റ്റീഫൻ ഫ്ലെമിങ്
ഐപിഎല്‍ 2026ലെ താരലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ നായകനായിരുന്ന സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത് വെറും ബാറ്റിംഗ് മികവ് മാത്രം നോക്കിയല്ലെന്നും സഞ്ജുവിനുള്ള വലിയ ആരാധക പിന്തുണ കണക്കിലെടുത്താണെന്നും ഇന്ത്യന്‍ താരമായ ഹനുമ വിഹാരി. രവീന്ദ്ര ജഡേജയേയും സാം കറനെയും വിട്ടുകൊടുത്താണ് സഞ്ജുവിനെ രാജസ്ഥാനില്‍ നിന്നും ചെന്നൈ പാളയത്തിലെത്തിച്ചത്.
 
സഞ്ജു ടീമിലെത്തുന്നതോടെ കേരളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കൂടി ബ്രാന്‍ഡ് വാല്യൂ ഉയര്‍ത്താന്‍ ചെന്നൈയ്ക്ക് സാധിക്കും. ഇത് ക്രിക്കറ്റിനപ്പുറമുള്ള വാണിജ്യതന്ത്രമാണെന്നും വിവാരി പറയുന്നു. ഐപിഎല്‍ ഉടമകള്‍ കഴിവിനൊപ്പം തന്നെ താരങ്ങളുടെ ബ്രാന്‍ഡ് വാല്യുവിനും പ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് വിവാരി വ്യക്തമാക്കിയത്. ബാറ്റിങ്ങില്‍ റുതുരാജ് ഗെയ്ക്ക്വാദ് ടീമിലുള്ളപ്പോള്‍ ചെന്നൈയ്ക്ക് ഓപ്പണറായോ കീപ്പറായോ സഞ്ജുവിനെ ആവശ്യമില്ലെന്നും അതിനാല്‍ തന്നെ ഇത് പ്രധാനമായും ബ്രാന്‍ഡ് വാല്യു ഉയര്‍ത്താനുള്ള നീക്കമാണെന്നും വിഹാരി ചൂണ്ടിക്കാട്ടി.
 
അടുത്ത ലേഖനം
രണ്ട് സീസണിൽ 700 റൺസ്, വിജയ് ഹസാരെയിൽ ചരിത്രം രചിച്ച് ദേവ്ദത്ത് പടിക്കൽ