Sarfaraz Khan : സർഫറാസ് കതകിൽ മുട്ടുകയല്ല, കതക് ചവിട്ടി പൊളിക്കുകയാണ്, ചെന്നൈ പ്ലേയിൽ ഇലവനിൽ തന്നെ കളിപ്പിക്കണമെന്ന് അശ്വിൻ

R Ashwin, Sarfaraz Khan, CSK, IPL 26, ആർ അശ്വിൻ, സർഫറാസ് ഖാൻ, ചെന്നൈ സൂപ്പർ കിംഗ്സ്, ഐപിഎൽ26
രേണുക വേണു| Last Modified വെള്ളി, 2 ജനുവരി 2026 (16:39 IST)
വരാനിരിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവരുടെ പ്ലേയിംഗ് ഇലവനില്‍ യുവതാരമായ സര്‍ഫറാസ് ഖാനെ പ്ലേയിംഗ് ഇലവനില്‍ തന്നെ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരമായ ആര്‍ അശ്വിന്‍. വിജയ് ഹസാരെ ട്രോഫിയിലെ സര്‍ഫറാസിന്റെ തകര്‍പ്പന്‍ സെഞ്ചുറി പ്രകടനത്തിന് പിന്നാലെയാണ് അശ്വിന്റെ നിര്‍ദേശം. റെഡ് ബോളില്‍ മാത്രമല്ല വൈറ്റ് ബോളിലും തകര്‍ത്തടിക്കുകയാണ് സര്‍ഫറാസ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരു സെഞ്ചുറിയും 3 അര്‍ധസെഞ്ചുറികളുമടക്കം 7 ഇന്നിങ്ങ്‌സില്‍ നിന്ന് 329 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.


ഇതിന് പിന്നാലെയാണ് വിജയ് ഹസാരെയിലും താരം തന്റെ വെടിക്കെട്ട് പ്രകടനം തുടര്‍ന്നത്. കഴിഞ്ഞ മത്സരത്തില്‍ ഗോവയ്‌ക്കെതിരെ 75 പന്തില്‍ 14 സിക്‌സുകളുടെ അകമ്പടിയില്‍ 157 റണ്‍സാണ് സര്‍ഫറാസ് സ്വന്തമാക്കിയത്. ഈ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് ചെന്നൈ സര്‍ഫറാസിന് പ്ലേയിംഗ് ഇലവനില്‍ തന്നെ അവസരം നല്‍കണമെന്ന് അശ്വിന്‍ ആവശ്യപ്പെട്ടത്. സര്‍ഫറാസ് കതകില്‍ മുട്ടുകയല്ല, കതക് തകര്‍ക്കുകയാണ് എന്ന തലക്കെട്ടോടെയാണ് അശ്വിന്റെ നിര്‍ദേശം. താരലേലത്തില്‍ 75 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സര്‍ഫറാസിനെ ടീമിലെത്തിച്ചത്.


ചെന്നൈ സ്വന്തമാക്കിയെങ്കിലും ആയുഷ് മാത്രെ, റുതുരാജ് ഗെയ്ക്ക്വാദ്, സഞ്ജു സാംസണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ എന്നിവരടങ്ങിയ ബാറ്റിംഗ് ലൈനപ്പില്‍ ഇടം പിടിക്കുക എന്നത് സര്‍ഫറാസിന് എളുപ്പമാകില്ല. 28കാരനായ സര്‍ഫറാസ് ഇന്ത്യയ്ക്കായി 6 ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :