1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Cooper connolly heroics seal victory for punjab kings

PBKS vs GT : പഞ്ചാബിനെ കാത്തത് 'സൂപ്പർ കൊണോലി' , ആവേശപോരാട്ടത്തിൽ ഗുജറാത്തിനെ തകർത്തു

110-1 എന്ന നിലയില്‍ നിന്ന് പഞ്ചാബ് 118-6 എന്ന നിലയിലേക്ക് കൂപ്പുകുത്തിയത് പെട്ടെന്നായിരുന്നു.

Cooper Connolly, Punjab kings, PBKS vs GT,IPL News
ഐപിഎല്‍ 2026 പതിപ്പിലെ വിരസമായ ആദ്യ മത്സരങ്ങള്‍ക്ക് ശേഷം ആവേശം അവസാന ഓവര്‍ വരെ നീണ്ട നാലാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 3 വിക്കറ്റുകള്‍ക്ക് വീഴ്ത്തി പഞ്ചാബ് കിംഗ്‌സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് 12 ഓവറില്‍ 110-1 എന്ന നിലയിലായിരുന്നെങ്കിലും നായകന്‍ ശ്രേയസ് അയ്യര്‍ മടങ്ങിയതോടെ ടീം അപ്രതീക്ഷിതമായി തകര്‍ന്നിരുന്നു. ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുടരെ വീണപ്പോഴും ഒരറ്റം കാത്ത അരങ്ങേറ്റക്കാരന്‍ കൂപ്പര്‍ കൊണോലിയുടെ (72*) മികവിലാണ് പഞ്ചാബ് വിജയിച്ചത്.
 
110-1 എന്ന നിലയില്‍ നിന്ന് പഞ്ചാബ് 118-6 എന്ന നിലയിലേക്ക് കൂപ്പുകുത്തിയത് പെട്ടെന്നായിരുന്നു. ശ്രേയസ് അയ്യര്‍ മടങ്ങിയതിന് പിന്നാലെ നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവരെയാണ് പഞ്ചാബിന് നഷ്ടമായത്.ജയത്തീന് 15 പന്തില്‍ 19 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ മാര്‍ക്കോ യാന്‍സനെയും നഷ്ടമായെങ്കിലും സേവിയര്‍ ബാര്‍ട്ട്ലെറ്റിനെ കൂട്ടുപിടിച്ച് കൊണോലി നടത്തിയ ചെറുത്തുനില്‍പ്പാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റെടുത്തു.
 
 നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണെടുത്തത്. 27 പന്തില്‍ 39 റണ്‍സെടുത്ത നായകന്‍ ശുഭമാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്ട്ലര്‍ 38 ഉം ഗ്ലെന്‍ ഫിലിപ്‌സ് 25ഉം റണ്‍സെടുത്തു. 
അടുത്ത ലേഖനം
സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്