രേണുക വേണു|
Last Modified ശനി, 15 നവംബര്‍ 2025 (19:06 IST)
Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തിയ മലയാളി താരം സഞ്ജു സാംസണു ക്യാപ്റ്റന്‍സിയില്ല. ഋതുരാജ് ഗെയ്ക്വാദ് ചെന്നൈ നായകസ്ഥാനത്ത് തുടരും. 2026 സീസണിനു മുന്നോടിയായി നിലനിര്‍ത്തി താരങ്ങളുടെ പട്ടിക പുറത്തുവിട്ടതിനൊപ്പമാണ് ഗെയ്ക്വാദ് നായകനായി തുടരുമെന്ന കാര്യത്തില്‍ ചെന്നൈ ഫ്രാഞ്ചൈസി വ്യക്തത വരുത്തിയത്.
മിനി താരലേലത്തിനു മുന്നോടിയായി 10 താരങ്ങളെ ചെന്നൈ റിലീസ് ചെയ്തു. താര കൈമാറ്റ ജാലകത്തിലൂടെ രവീന്ദ്ര ജഡേജ, സാം കറാന്‍ എന്നിവരെ ചെന്നൈ രാജസ്ഥാനു നല്‍കി. പകരം മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലേക്ക് എത്തി. രാജസ്ഥാന്‍ നായകനായിരുന്നു സഞ്ജു. ചെന്നൈയിലേക്ക് വരുമ്പോള്‍ സഞ്ജുവിനു ക്യാപ്റ്റന്‍സി കിട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഗെയ്ക്വാദിനെ നായകസ്ഥാനത്തു നിന്ന് മാറ്റുന്നതിനോടു സഞ്ജുവിനും താല്‍പര്യമുണ്ടായിരുന്നില്ല.
ചെന്നൈ റിലീസ് ചെയ്ത താരങ്ങള്‍: രചിന്‍ രവീന്ദ്ര, ഡെവന്‍ കോണ്‍വെ, മതീഷ പതിരാണ, ആന്ദ്രേ സിദ്ധാര്‍ത്ഥ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപതി, ഷെയ്ഖ് റഷീദ്, വിജയ് ശങ്കര്‍
നിലനിര്‍ത്തിയ താരങ്ങള്‍: ഋതുരാജ് ഗെയ്ക്വാദ്, എം.എസ്.ധോണി, ആയുഷ് മാത്രേ, ഡെവാള്‍ഡ് ബ്രെവിസ്, ഉര്‍വില്‍ പട്ടേല്‍, ശിവം ദുബെ, ജാമി ഓവര്‍ടണ്‍, രാമകൃഷ്ണ ഘോഷ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജപ്‌നീത് സിങ്, നഥാന്‍ ഏലിസ്, ശ്രേയസ് ഗോപാല്‍, മുകേഷ് ചൗധരി, രവിചന്ദ്രന്‍ അശ്വിന്‍ (റിട്ടയേഡ്)