അഭിറാം മനോഹർ|
Last Modified വെള്ളി, 14 നവംബര്‍ 2025 (14:42 IST)
രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെന്ന് പ്രഖ്യാപിച്ച മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ട്രേഡിങ്ങിന് നില്‍ക്കാതെ താരലേലത്തില്‍ പങ്കെടുക്കണമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരമായ കൃഷ്ണമാചാരി ശ്രീകാന്ത്. രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണിനായി ചെന്നൈ രവീന്ദ്ര ജഡേജയേയും സാം കറനെയും കൈമാറിയതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലാണ് ശ്രീകാന്തിന്റെ പ്രതികരണം.
രാജസ്ഥാനില്‍ കളിക്കാന്‍ താത്പര്യമില്ലെന്നാണ് സഞ്ജു പറയുന്നത്. എങ്കില്‍ ലേലത്തിന് പോകണമായിരുന്നു. ചെന്നൈയില്‍ ഓപ്പണിങ്ങില്‍ ഏറ്റവും അനുയോജ്യന്‍ റുതുരാജാണ്. സഞ്ജുവിനായി അതില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല. ടീമിനാകണം മുന്‍ഗണന നല്‍കേണ്ടത്. സഞ്ജുവിനെ നഷ്ടപ്പെടുത്തുന്നത് രാജസ്ഥാനെ ദുര്‍ബലമാക്കും. എന്നാല്‍ ജഡേജയെ നഷ്ടപ്പെടുന്നത് ചെന്നൈയ്ക്കും പ്രയാസമുള്ള കാര്യമാണ്. ശ്രീകാന്ത് പറഞ്ഞു.