Ravindra Jadeja: രാജസ്ഥാനില്‍ കളിക്കാന്‍ രവീന്ദ്ര ജഡേജ നായകസ്ഥാനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

2026 സീസണോടു കൂടി ഐപിഎല്‍ അവസാനിപ്പിക്കാന്‍ ജഡേജ ആഗ്രഹിക്കുന്നുണ്ട്

Ravindra jadeja
Ravindra jadeja
രേണുക വേണു| Last Modified വെള്ളി, 14 നവം‌ബര്‍ 2025 (12:09 IST)

Ravindra Jadeja: ട്രേഡിങ്ങിലൂടെ രാജസ്ഥാന്‍ റോയല്‍സിലേക്ക് പോകുന്ന ഫ്രാഞ്ചൈസിക്കു മുന്നില്‍ ചില ഉപാധികള്‍ വെച്ചിരുന്നതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന ജഡേജയെ മലയാളി താരം സഞ്ജു സാംസണിനു പകരമായാണ് ട്രേഡിങ്ങിലൂടെ രാജസ്ഥാന്‍ സ്വന്തമാക്കുന്നത്. രാജസ്ഥാനില്‍ കളിക്കണമെങ്കില്‍ നായകസ്ഥാനം വേണമെന്ന് ജഡേജ ആവശ്യപ്പെട്ടിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

2026 സീസണോടു കൂടി ഐപിഎല്‍ അവസാനിപ്പിക്കാന്‍ ജഡേജ ആഗ്രഹിക്കുന്നുണ്ട്. അവസാന സീസണില്‍ ക്യാപ്റ്റനായി കൊണ്ട് ഐപിഎല്ലില്‍ നിന്ന് വിരമിക്കാനാണ് താരത്തിന്റെ ആഗ്രഹം. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഇതിനുള്ള സാധ്യത ഇല്ലാത്തതിനാല്‍ രാജസ്ഥാന്റെ ട്രേഡിങ് നീക്കങ്ങളെ ജഡേജ തന്റെ ആഗ്രഹം സഫലമാക്കാനുള്ള മാര്‍ഗമായി കണ്ടു. 2007 ല്‍ രാജസ്ഥാന്റെ ഭാഗമായാണ് ജഡേജ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്.

ജഡേജയുടെ ആവശ്യം രാജസ്ഥാന്‍ മാനേജ്‌മെന്റ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. 2026 സീസണിലേക്കു മാത്രമായാണ് ജഡേജയെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുക. അതിനുശേഷം റിയാന്‍ പരാഗിനെ നായകനാക്കും. 2022 സീസണില്‍ ജഡേജ ചെന്നൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തിരുന്നു. എന്നാല്‍ എട്ട് മത്സരങ്ങള്‍ക്കു ശേഷം മോശം പ്രകടനത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍സി എം.എസ്.ധോണിക്കു കൈമാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :