'എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്'; റിഷഭ് പന്തിനോട് കയര്‍ത്ത് ബട്‌ലര്‍ (വീഡിയോ)

രേണുക വേണു| Last Modified ശനി, 23 ഏപ്രില്‍ 2022 (16:13 IST)

വെള്ളിയാഴ്ച നടന്ന രാജസ്ഥാന്‍ റോയല്‍സ് vs ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഡല്‍ഹി നായകന്‍ റിഷഭ് പന്തിനോട് രാജസ്ഥാന്‍ താരം ജോസ് ബട്‌ലര്‍ ദേഷ്യപ്പെടുന്ന രംഗങ്ങള്‍ അതില്‍ പ്രധാനപ്പെട്ടതാണ്. നോ ബോള്‍ വിവാദത്തിനിടെയാണ് പന്തും ബട്‌ലറും പരസ്പരം ഏറ്റുമുട്ടിയത്.

നോ ബോള്‍ അനുവദിക്കാത്ത അംപയറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹി നായകന്‍ രിഷഭ് പന്ത് ബാറ്റര്‍മാരായ പവലിനേയും കുല്‍ദീപ് യാദവിനേയും തിരിച്ചുവിളിക്കുകയായിരുന്നു. ഡഗ്ഔട്ടില്‍ നിന്ന് റിഷഭ് പന്ത് തന്റെ ബാറ്റര്‍മാരെ തിരിച്ചുവിളിക്കുന്ന കാഴ്ച രാജസ്ഥാന്‍ താരം ബട്‌ലര്‍ക്ക് പിടിച്ചില്ല.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡഗ്ഔട്ടിന് സമീപം ബൗണ്ടറി ലൈനിലാണ് ബട്‌ലര്‍ ഫീല്‍ഡ് ചെയ്തിരുന്നത്. സഹപരിശീലകന്‍ അംറെയെ റിഷഭ് പന്ത് ഗ്രൗണ്ടിലേക്ക് ഇറക്കിവിട്ടത് കൂടി കണ്ടതോടെ ബട്‌ലര്‍ക്ക് ദേഷ്യം പിടിച്ചടക്കാനായില്ല. പന്തിന്റെ അടുത്തുവന്ന് ബട്‌ലര്‍ കുപിതനായി.
നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ബട്‌ലര്‍ പന്തിനോട് ദേഷ്യത്തില്‍ ചോദിച്ചു. തന്റെ ഭാഗം വിശദീകരിക്കാന്‍ പന്ത് ശ്രമിച്ചെങ്കിലും ബട്‌ലര്‍ അതിനു ചെവി കൊടുക്കാതെ തിരിച്ചുപോന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :