1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Abhishek sharma credits his performance to yuvraj singh

Abhishek Sharma: എന്റെ പ്രകടനങ്ങളുടെ ക്രെഡിറ്റ് യുവരാജിന്, നന്ദി പറഞ്ഞ് അഭിഷേക് ശര്‍മ

Abhishek Sharma,IPL
Abhishek Sharma,IPL
ഐപിഎല്‍ 2024 സീസണിലെ തന്റെ പ്രകടനങ്ങള്‍ക്ക് പിന്നില്‍ യുവരാജ് സിംഗാണെന്ന് തുറന്ന് പറഞ്ഞ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മ. മത്സരത്തില്‍ 28 പന്തില്‍ 75 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 6 സിക്‌സും 8 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഇത്തരമൊരു ടൂര്‍ണമെന്റില്‍ ഇത്രയും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്നതിനെ പറ്റി ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. മാനേജ്‌മെന്റിനോട് എനിക്ക് നന്ദിയുടെ അവര്‍ നല്‍കിയ സന്ദേശം വ്യക്തമായിരുന്നു.
 
 ടൂര്‍ണമെന്റിന് മുന്‍പ് ഞാന്‍ കഠിനമായി അധ്വാനിച്ചു. യുവരാജ് സിംഗ്,ബ്രയാന്‍ ലാറ, കൂടാതെ എന്റെ ആദ്യ പരിശീലകനായ എന്റെ പിതാവിനും ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. തന്റെ ബാറ്റിംഗിനോടുള്ള മനോഭാവം മാറ്റാന്‍ സഹായിച്ചത് യുവരാജാണെന്ന് അഭിഷേക് വ്യക്തമാക്കി. ഐപിഎല്ലിലെ 12 മത്സരങ്ങളില്‍ നിന്നും 36.45 ശരാശരിയില്‍ 401 റണ്‍സാണ് അഭിഷേക് ഈ സീസണില്‍ അടിച്ചെടുത്തത്. 2 അര്‍ധസെഞ്ചുറി നേടിയ താരം 30 ബൗണ്ടറികളും 35 സിക്‌സുകളുമാണ് സീസണില്‍ നേടിയത്.
 
അടുത്ത ലേഖനം
Travis Head: അങ്ങനെ തലയും അഞ്ഞൂറാനായി, സഞ്ജുവിനെ മറികടന്ന് മൂന്നാം സ്ഥാനത്ത്