എന്തൊരു ഭാഗ്യംകെട്ട ക്യാപ്റ്റനാണ് സഞ്ജു! കാരണം ഇതാണ്

രേണുക വേണു| Last Modified ശനി, 7 മെയ് 2022 (16:49 IST)

രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസന്റെ ഭാഗ്യക്കേടിനെ കുറിച്ചാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. വിരാട് കോലിയെ പോലെ ഭാഗ്യംകെട്ട മറ്റൊരു ക്യാപ്റ്റനാണല്ലോ സഞ്ജുവെന്നാണ് ആരാധകരുടെ കമന്റ്. ടോസ് നഷ്ടപ്പെടുന്നതിന്റെ കാര്യത്തിലാണ് ആരാധകര്‍ സഞ്ജുവിനെ കോലിയുമായി താരതമ്യം ചെയ്യുന്നത്.

ഇന്ന് പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനു മുന്നോടിയായി ടോസിടാന്‍ എത്തിയപ്പോഴും സഞ്ജുവിനൊപ്പമായിരുന്നു നിര്‍ഭാഗ്യം. ഈ സീസണില്‍ 11 കളികള്‍ പൂര്‍ത്തിയായപ്പോള്‍ അതില്‍ പത്ത് തവണയും രാജസ്ഥാന്‍ നായകന്‍ സഞ്ജുവിന് ടോസ് നഷ്ടപ്പെട്ടു. നേരത്തെ വിരാട് കോലിക്കാണ് തുടര്‍ച്ചയായി ഇങ്ങനെ ടോസ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കുകയാണ് ആരാധകര്‍. ഇത്തവണ പഞ്ചാബിനെതിരെ ടോസ് കിട്ടിയാല്‍ ആദ്യം ബാറ്റ് ചെയ്യാനായിരുന്നു സഞ്ജുവിന്റെ തീരുമാനം. എന്നാല്‍ ടോസ് നഷ്ടപ്പെട്ടതോടെ സഞ്ജു നിരാശപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :