ബുക്കാനന്‍ തിയറിക്കെതിരെ വഡേക്കറും

ബംഗലൂരു| WEBDUNIA|
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകന്‍ ജോണ്‍ ബുക്കാനന്‍റെ മള്‍ട്ടിപ്പിള്‍ ക്യാപ്റ്റന്‍ തിയറിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിത് വഡേക്കറും രംഗത്ത്. റൈഡേഴ്സിന്‍റെ തോല്‍‌വിക്ക് ബുക്കാനന്‍ ആണ് കാരണമെന്നും വഡേക്കര്‍ ആരോപിച്ചു.

ഐപി‌എല്ലിലെ ആദ്യ മത്സരത്തില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനോടാണ് നൈറ്റ് റൈഡേഴ്സ് പരാജയപ്പെട്ടത്. സങ്കല്‍‌പിക്കാനാകാത്ത ആശയങ്ങളുമായി ബുക്കാനന്‍ റൈഡേഴ്സിനെ കടലില്‍ തള്ളുകയായിരുന്നെന്ന് വഡേക്കര്‍ ആരോപിച്ചു. റൈഡേഴ്സ് കളിക്കാര്‍ ബുക്കാനന്‍റെ തിയറിയോട് പൊരുത്തപ്പെട്ടിട്ടില്ലെന്ന് അവരുടെ ശരീരഭാഷ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് വഡേക്കര്‍ പറഞ്ഞു.

ഒരു അഭിമാനപ്പോരാട്ടത്തിന് തൊട്ടുമുമ്പ് ഒരു മത്സരത്തിലേക്കായി ക്യാപ്റ്റനെ മാറ്റുകയെന്നത് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണെന്ന് വഡേക്കര്‍ പറഞ്ഞു. വഡേക്കറിനൊപ്പം സുനില്‍ ഗവാസ്കറും ദിലീപ് വെങ്സര്‍ക്കാറും ബുക്കാനന്‍റെ തിയറിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :