ഹെയ്‌ഡെന്‍ വിരമിക്കാനില്ല

PTIPTI
പരുക്ക് മൂലം വെസ്റ്റിന്‍ഡീസില്‍ നിന്നും തിരിച്ചയയ്‌ക്കപ്പെട്ട ഓസ്ട്രേലിയന്‍ താരം മാത്യൂ ഹെയ്‌‌ഡന്‍ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ താരം തള്ളിക്കളഞ്ഞു. പരുക്കുമായി മല്ലിടുന്ന താരം ഇപ്പോള്‍ പര്യടനം നടത്തുന്ന ടീം വെസ്റ്റിന്‍ഡീസിലെ ആദ്യ ടെസ്റ്റ് കളിച്ചിരുന്നില്ല, പിന്നാലെ നാട്ടിലേക്ക് തിരിച്ചയയ്‌ക്കുകയും ചെയ്തു.

ഇതോടേയാണ് താരത്തിന്‍റെ കരിയറിനു തിരശീല ആയെന്നും ഹെയ്‌ഡന്‍ വിരമിക്കലിനെ കുറിച്ച് ചിന്തിക്കുകയും ആണെന്ന് വാര്‍ത്ത പരന്നത്. എന്നാല്‍ മുമ്പത്തേതിലും കൂടുതല്‍ മികച്ച നിലയില്‍ തന്നെ താന്‍ തിരിച്ചുവരുമെന്നും ഇത് പോലെയുള്ള കാര്യങ്ങളൊന്നും തന്‍റെ കരിയര്‍ അവസാനിപ്പിക്കില്ലെന്നും സിഡ്നി ഹൊറാള്‍ഡ് മോണിംഗിനോടാണ് ഇപ്പോള്‍ ഓസ്ട്രേലിയില്‍ കഴിയുന്ന ഹെയ്‌‌ഡന്‍ വ്യക്തമാക്കിയത്.

എന്നാല്‍ വെസ്റ്റിന്‍ഡീസിനെതിരെ ഏകദിനത്തില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു ഹെയ്ഡന്‍ എന്നാല്‍ പരിശോധന നടത്തിയ വിദഗ്ദ സംഘം പരുക്ക് ഭേദമാകാന്‍ ഇനിയും സമയം ആവശ്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുക ആണ്. മിക്കവാറും ഓഗസില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ ഹെയ്ഡനു തിരിച്ചു വരാനായേക്കും. ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യന്‍ പര്യടനവും അതിനു ശേഷമാണ്.

മെല്‍ബണ്‍:| WEBDUNIA|
ഹെയ്ഡനു പകരം സൈമണ്‍ കാറ്റിച്ചാണ് ടെസ്റ്റ് മത്സരങ്ങള്‍ക്കായി എത്തുന്നത്. അതേ സമയം ഏകദിനത്തില്‍ ഹെയ്ഡനു പകരക്കാരനായി ഏതെങ്കിലും പുതുമുഖ ഓപ്പണിംഗ് ജോഡികളെ പരീക്ഷിക്കാന്‍ ഇടയുണ്ട്. കോമണ്‍ വെല്‍ത്ത് ബാങ്ക് സീരീസിനു ശേഷം ഗില്ലി വിരമിച്ചതിനാല്‍ ഓസീസിന്‍റെ മറ്റൊരു മികച്ച ഓപ്പണിംഗ് ജോഡി ഉണ്ടായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :