കളി ജയിക്കാതെ ടീമൊനൊപ്പം ചേരില്ല:ഷാരൂഖ്

ജോഹ്നാസ്ബര്‍ഗ്| WEBDUNIA| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (12:16 IST)
ഐ പി എല്ലില്‍ ഒരു കളിയെങ്കിലും ജയിക്കാതെ ഇനി ടീമിനൊപ്പം യാത്ര ചെയ്യില്ലെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്‍. നൈറ്റ് റൈഡേഴ്സ് ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടാനിരിക്കെ ഷാരൂഖ് നാട്ടിലേക്ക് മടങ്ങി.

ഐ പി എല്ലില്‍ ഷാരൂഖിന്‍റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വമ്പന്‍ തോല്‍‌വികള്‍ ഏറ്റുവാങ്ങുന്നതിനിടെയാണ് ഷാരൂഖിന്‍റെ തീരുമാനം. അതേ സമയം ടീമിനെ സെമിയിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നായക സ്ഥാനം ഒഴിയുമെന്ന് ബ്രെണ്ടന്‍ മക്കല്ലവും അറിയിച്ചിട്ടുണ്ട്. പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങുന്ന നൈറ്റ് റൈഡേഴ്സിന് കഴിഞ്ഞ മത്സരത്തില്‍ മുംബൈയില്‍ നിന്നേറ്റ കനത്ത തോല്‍‌വി താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

ടീം തോല്‍ക്കുന്നതല്ല തോല്‍ക്കുന്ന രീതിയാണ് ആരാധകരെ കൂടുതല്‍ നിരാശരാക്കിയത്.അതേ സമയം മക്കല്ലത്തിന് ടീമംഗങ്ങളെ പ്രചോദിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയ്ക്ക് മുന്‍ നായകന്‍ സൌരവ് ഗാംഗുലിയെ തന്നെ നായകസ്ഥാ‍നത്തേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് സീനിയര്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :