ചെന്നൈ - മുംബൈ ഫൈനല്‍ വരുമോ? വന്നാല്‍ ആര് ജയിക്കും?

Chennai, Mumbai, IPL 2019, M S Dhoni, ചെന്നൈ, മുംബൈ, ഐ പി എല്‍ 2019, എം എസ് ധോണി
Last Modified ബുധന്‍, 8 മെയ് 2019 (14:04 IST)
നടുങ്ങിവിറച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ചെന്നൈയെ തകര്‍ത്തെ മുംബൈ ഇന്ത്യന്‍സ് ഐ പി എല്‍ ഫൈനലില്‍ കടന്നു. ഈ സീസണില്‍ തന്നെ ഇത് മൂന്നാം തവണയാണ് മുംബൈ ചെന്നൈയെ തോല്‍പ്പിക്കുന്നത്.

ചെന്നൈയുടെ ഹോം ഗ്രൌണ്ടില്‍ ബാറ്റ്സ്മാന്‍‌മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാതിരുന്ന പിച്ചില്‍ വിവേകത്തോടെ ബാറ്റ് ചെയ്തതാണ് മുംബൈക്ക് നേട്ടമായത്. ചെന്നൈ ഉയര്‍ത്തിയ വിജയലക്‍ഷ്യമായ 132 റണ്‍സ് മുംബൈ 18.3 ഓവറില്‍ നേടി. സൂര്യകുമാര്‍ യാദവ് പുറത്താകാതെ നേടിയ 71 റണ്‍സാണ് മുംബൈക്ക് കരുത്തായത്.

പരാജയപ്പെട്ടെങ്കിലും ചെന്നൈക്ക് ഇനിയും അവസരമുണ്ട്. ഡല്‍ഹി - ഹൈദരാബാദ് എലിമിനേറ്ററിലെ വിജയിയുമായി രണ്ടാം ക്വാളിഫയറില്‍ ചെന്നൈക്ക് ഏറ്റുമുട്ടാം. അതില്‍ ജയിച്ചാല്‍ ഫൈനലിലുമെത്താം. അങ്ങനെയെങ്കില്‍ ചെന്നൈ - മുംബൈ ഫൈനല്‍ പ്രതീക്ഷിക്കാം.

പക്ഷേ ഒരു ചോദ്യം ബാക്കിയാവുന്നു. ഫൈനലില്‍ എത്തിയാലും ചെന്നൈക്ക് കപ്പുയര്‍ത്താനാകുമോ? ഈ സീസണില്‍ തന്നെ മൂന്ന് തവണ തോല്‍പ്പിച്ച് തങ്ങളാണ് ചെന്നൈയേക്കാള്‍ മികച്ച ടീമെന്ന് അടിവരയിട്ട് തെളിയിച്ചവരാണ് മുംബൈ ടീം. ധോണിപ്പടയ്ക്ക് മുംബൈയോട് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഹോം ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍ തന്നെ തെളിയിക്കപ്പെട്ടു.

ധോണിയെ മാറ്റിനിര്‍ത്തിയാല്‍ ചെന്നൈ ടീം ഒന്നുമല്ലെന്ന് പലരും നേരത്തേ അഭിപ്രായപ്പെട്ടെങ്കിലും അത് കൂടുതല്‍ വ്യക്തമായത് ചൊവ്വാഴ്ച നടന്ന ഒന്നാം ക്വാളിഫയറിലാണ്. ബാറ്റ്സ്‌മാന്‍‌മാര്‍ക്ക് പിന്തുണ ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞാല്‍ ആ രീതിയില്‍ ബാറ്റ് ചെയ്യാനുള്ള സാമാന്യബോധം നഷ്ടപ്പെട്ടവരെപ്പോലെയാണ് ചെന്നൈ ടീം കളിച്ചത്. ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും അമ്പേ പരാജയമായ ഒരു ടീമായി ചെന്നൈ മാറുന്നത് ദയനീയ കാഴ്ചയായിരുന്നു.

മത്സരത്തിന് ശേഷം മഹേന്ദ്രസിംഗ് ധോണിയും ആത്മവിശ്വാസം തകര്‍ന്ന രീതിയിലാണ് സംസാരിച്ചത്. മുരളി വിജയ്, വാട്സണ്‍ തുടങ്ങിയവര്‍ കളത്തില്‍ കാണിക്കുന്ന പ്രൊഫഷണലിസമില്ലായ്മ ധോണി ഇനി മണിക്കൂറുകള്‍ക്കുള്ളില്‍ എങ്ങനെ പരിഹരിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഫൈനലില്‍ ഇത് അഞ്ചാം തവണയാണ് മുംബൈ എത്തുന്നത്. കഴിഞ്ഞ നാല് തവണ എത്തിയപ്പോള്‍ അതില്‍ മൂന്ന് തവണയും കപ്പുയര്‍ത്താന്‍ മുംബൈക്ക് കഴിഞ്ഞു. ചെന്നൈക്കും ധോണിക്കും ചങ്കിടിപ്പ് ഏറുന്നതില്‍ അത്ഭുതമില്ലല്ലോ!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര
പുജാരയെ കൂടാതെ ആരാധകരും മുന്‍ താരങ്ങളുമടക്കം നിരവധി പേരാണ് രാജസ്ഥാന്‍ തീരുമാനത്തെ ചോദ്യം ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

ഡേയ്... ഇന്ന് പോക്കറ്റില്‍ കത്തൊന്നുമില്ലെ, മാച്ചിനിടയില്‍ ...

ഡേയ്... ഇന്ന് പോക്കറ്റില്‍ കത്തൊന്നുമില്ലെ, മാച്ചിനിടയില്‍ അഭിഷേകിന്റെ പോക്കറ്റ് തപ്പി സൂര്യകുമാര്‍
മുംബൈക്കെതിരായ മത്സരത്തില്‍ അഭിഷേക് മികച്ച രീതിയില്‍ തുടങ്ങിയതോടെയാണ് മുംബൈ താരമായ ...

പെണ്ണായി മാറിയതോടെ പല അറിയപ്പെടുന്ന കളിക്കാരും ...

പെണ്ണായി മാറിയതോടെ പല അറിയപ്പെടുന്ന കളിക്കാരും നഗ്നചിത്രങ്ങൾ അയച്ചു, ബുള്ളി ചെയ്തു, അധിക്ഷേപിച്ചു: ഗുരുതര ആരോപണങ്ങളുമായി അനായ ബംഗാർ
താന്‍ ആര്യനില്‍ നിന്നും അനായ ആയി മാറിയതിന് പിന്നാലെ തന്നോടൊപ്പം കളിച്ചിരുന്ന പല ...

Manchester United: 6 മിനിറ്റിനുള്ളിൽ 3 ഗോൾ!, യൂറോപ്പ ...

Manchester United: 6 മിനിറ്റിനുള്ളിൽ 3 ഗോൾ!, യൂറോപ്പ സെമിയിലേക്ക് കുതിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
മത്സരത്തിന്റെ 43മത് മിനിറ്റ് വരെ നാലിനെതിരെ 2 ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു ...

ഞങ്ങള്‍ ശ്രമിച്ചു, പക്ഷേ സ്റ്റാര്‍ക്ക് തകര്‍ത്തു കളഞ്ഞു, ...

ഞങ്ങള്‍ ശ്രമിച്ചു, പക്ഷേ സ്റ്റാര്‍ക്ക് തകര്‍ത്തു കളഞ്ഞു, ഡല്‍ഹിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ഓസീസ് താരത്തിനെന്ന് സഞ്ജു
6 വിക്കറ്റുകള്‍ കൈവശമുണ്ടായിരുന്നിട്ടും വിജയലക്ഷ്യം മറികടക്കാന്‍ രാജസ്ഥാനായിരുന്നില്ല. ...

ടീമിന്റെ മോശം പ്രകടനമല്ല പ്രശ്‌നമായത്, ഡ്രസ്സിങ്ങ് റൂമിലെ ...

ടീമിന്റെ മോശം പ്രകടനമല്ല പ്രശ്‌നമായത്, ഡ്രസ്സിങ്ങ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സംശയം, അഭിഷേക് നായരടക്കം 3 സപ്പോര്‍ട്ട് സ്റ്റാഫ് പുറത്തേക്കെന്ന് റിപ്പോര്‍ട്ട്
5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3 എണ്ണത്തില്‍ വിജയിച്ച് ഓസ്‌ട്രേലിയ പരമ്പര ...