ധോണി ക്യാപ്‌റ്റന്‍ കുപ്പായം അഴിക്കുമോ ?; ചെന്നൈയ്‌ക്ക് പുതിയ നായകന്‍ വരുന്നു!

  suresh raina , CSK , IPL , Chennai super kings , dhoni , മഹേന്ദ്ര സിംഗ് ധോണി , ഐ പി എല്‍ , ചെന്നൈ , സുരേഷ് റെയ്‌ന
ചെന്നൈ| Last Modified വ്യാഴം, 2 മെയ് 2019 (19:27 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശക്തിയും ആത്മധൈര്യവും മഹേന്ദ്ര സിംഗ് ധോണിയെന്ന ക്യാപ്‌റ്റനാണ്. ടീമിനെ നയിക്കാനുള്ള മികവിനൊപ്പം ബാറ്റിംഗിലെ അപാരമായ ഫോമുമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റനെ ആരാധകരുടെ പ്രിയതാരമാക്കുന്നത്.

ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അങ്ങനെ ഒരു തീരുമാനം ഉണ്ടായാല്‍ അതിന് പിന്നാലെ ഐപിഎല്ലും ധോണി മതിയാക്കുമോ എന്ന സംശയം ക്രിക്കറ്റ് പ്രേമികളിലുണ്ട്.

ധോണി ചെന്നൈയുടെ മഞ്ഞക്കുപ്പായം ഊരിയാല്‍ ആരാകും അടുത്ത ക്യാപ്‌റ്റന്‍ എന്ന സംശയം ശക്തമാണ്. ആരാധകര്‍ക്ക് ഇടയില്‍ പോലും ഈ വിഷയത്തില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെ ധോണിക്ക് ശേഷം ചെന്നൈയുടെ നായകസ്ഥാനം താന്‍ ഏറ്റെടുക്കുമെന്ന് സുരേഷ് റെയ്ന വ്യക്തമാക്കി.

ധോണിയുടെ വിടവ് നികത്തുക എളുപ്പമല്ല. ആഗ്രഹിക്കുന്നിടത്തോളം കാലം അദ്ദേഹം ടീമിന്റെ നായകനായി തുടരും. ധോണിയിലെ ക്യാപ്റ്റനെ നഷ്ടമാവുന്നത് ചെന്നൈയെ ബാധിക്കില്ല. എന്നാല്‍ അദ്ദേഹത്തെ പോലൊരു
ബാറ്റ്സ്മാന് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാനാവില്ല. ബാറ്റ്സ്മാനെന്ന നിലയിലും മെന്റര്‍ എന്ന നിലയിലും ചെന്നൈക്കായി ധോണി ഒരുപാട് കാര്യങ്ങള്‍ ചെയ്തു.

ധോണി ക്രീസിലെത്തുമ്പോള്‍ എതിരാളികളിലുണ്ടാക്കുന്ന സമ്മര്‍ദ്ദം അതിനുള്ള തെളിവാണ്. മഹി ടീമിലില്ലാത്ത മത്സരങ്ങള്‍ നോക്കിയാല്‍ ഇത് വ്യക്തമാവും. ഹൈദരാബാദിനും മുംബൈക്കുമെതിരെ ഇതാണ് സംഭവിച്ചതെന്നും റെയ്ന പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :