Sumeesh|
Last Modified വെള്ളി, 11 മെയ് 2018 (10:53 IST)
സൺറൈസസ് ഹൈദരാബാദ് ഡൽഹി മത്സരത്തിൽ റെക്കോർഡുകൾ അടിച്ചു വീഴ്ത്തുകയായിരുന്നു ഡൽഹി താരം ഋഷഭ് പന്ത്. 1000 റൺസ് തികക്കുന്ന ഐ പി എല്ലിലെ ഏറ്റവം പ്രായം കുറഞ്ഞ താരം എന്ന നേട്ടം ഇനി ഋഷബ് പന്തിന്റെ പേരിലാണ്. ഇന്നലെ നടന്ന മത്സരത്തിലെ സെഞ്ച്വറി നേട്ടത്തോടെയാണ് താരം റെക്കോർഡിന് അർഹനായത്. മലയാളി താരം സഞ്ജു സാംസണിന്റെ റെക്കോർഡ് തകർത്താണ് താരത്തിനെ നേട്ടം.
20 വയസ്സും 218 ദിവസവും പ്രായമുള്ളപ്പോഴാണ് പന്ത് 1000 റൺസ് തികക്കുന്നത്. സഞ്ജു സാംസൺ ഈ നേട്ടം കരസ്ഥമാക്കുമ്പോൾ 21 വയസും 183 ദിവസവുമായിരുന്നു പ്രായം. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് ങ്കോഹ്‌ലിയാണ് 22 മത്തെ വയസ്സിലായിരുന്നു കൊഹ്‌ലിയുടെ 1000 റൺസ് നേട്ടം.
ഐ പി എല്ലിലെ സെഞ്ച്വറികളുടെ കാര്യത്തിലും പന്ത് സ്വന്തം പേരിൽ റെക്കോർഡ് കുറിച്ചിട്ടുണ്ട്. സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്നതാണ് ഈ ബഹുമതി. ഐ പി എല്ലിലെ ഒരിന്ത്യൻ താരം നേടുന്ന ഏറ്റവും മികച്ച
വ്യക്തിഗത സ്കോറും
ഇപ്പോൾ പന്തിന് സ്വന്തമാണ്. മുരളി വിജയിയെ പിന്തള്ളിയാണ് ഈ നേട്ടം.