എട്ടു നിലയില്‍ പൊട്ടിയ സ്വന്തം ടീമിനെതിരെ പൊട്ടിത്തെറിച്ച് ഷാരൂഖ് ഖാന്‍

എട്ടു നിലയില്‍ പൊട്ടിയ സ്വന്തം ടീമിനെതിരെ പൊട്ടിത്തെറിച്ച് ഷാരൂഖ് ഖാന്‍

 king khan , IPL , Shah Rukh Khan , mumbai indians , ഷാരൂഖ് ഖാന്‍ , നൈറ്റ് റൈഡേഴ്‌സ് , മുംബൈ , ബോസ്
കൊല്‍ക്കത്ത| jibin| Last Updated: വ്യാഴം, 10 മെയ് 2018 (15:23 IST)
നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍‌സിനോട് ദയനീയ തോല്‍‌വി ഏറ്റുവാങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ക്കെതിരെ ടീം ഉടമ ഷാരൂഖ് ഖാന്‍.

ട്വിറ്ററിലൂടെയാണ് കിംഗ് ഖാന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. “ തന്റെ ടീമിന് ജയിക്കാനുള്ള സ്‌പിരിറ്റ് നഷ്‌ടമായി. ജയവും തോല്‍‌വിയും ഉള്‍ക്കൊള്ളുന്നതാന് മത്സരങ്ങളിലെ സ്‌പിരിറ്റ്. എന്നാല്‍, മുംബൈക്ക് എതിരായ മത്സരത്തില്‍ അത് ഉണ്ടായില്ല. ടീമിന്റെ ബോസ് എന്ന നിലയില്‍ ഞാന്‍ ആരാധകരോട് മാപ്പ് പറയുന്നു” - എന്നും ഷാരുഖ് പറഞ്ഞു.

മുംബൈക്കെതിരെ നാണംകെട്ട തോല്‍‌വിയാണ് കൊല്‍ക്കത്ത ഏറ്റുവാങ്ങിയത്. 210 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദിനേശ് കാര്‍ത്തിക്കും സംഘത്തിനും 108 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഈ ഐപിഎല്ലിലെ ഏറ്റവും കനത്ത തോല്‍വിയാണ് കൊല്‍ക്കത്ത ഏറ്റുവാങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :