‘വിളിച്ചതു വിളിച്ചു.. ഇനി ആവര്‍ത്തിക്കരുത്’; ആരാധകര്‍ക്കെതിരെ രോഹിത് രംഗത്ത്

‘വിളിച്ചതു വിളിച്ചു.. ഇനി ആവര്‍ത്തിക്കരുത്’; ആരാധകര്‍ക്കെതിരെ രോഹിത് രംഗത്ത്

  rohit sharma , IPL news , IPL , Chennai super kings , dhoni , മഹേന്ദ്ര സിംഗ് ധോണി , ഐ പി എല്‍ , ചെന്നൈ സൂപ്പര്‍ കിംഗ്‌സ് , മുംബൈ ഇന്ത്യന്‍സ് , ഗിഫ്‌റ്റഡ് ബാറ്റ്‌സ്‌മാന്
മുംബൈ| jibin| Last Modified ചൊവ്വ, 8 മെയ് 2018 (16:14 IST)
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സാണോ മുംബൈ ഇന്ത്യന്‍‌സാണോ എന്ന ചോദ്യം ആശങ്കയുണ്ടാക്കുന്നതാണ്. ഇരു ടീമുകള്‍ക്കും വന്‍ ആരാധക വൃന്തമാണുള്ളതെന്നതില്‍ സംശയമില്ല.

മഹേന്ദ്ര സിംഗ് ധോണിയെന്ന സൂപ്പര്‍ താരമാണ് ചെന്നൈയുടെ ഹൈലേറ്റ് എങ്കില്‍ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ഹീറോ. ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനവുമായി ധോണി മുന്‍ നിരയിലാണെങ്കിലും രോഹിത് നിരാശയാണ് ഇത്തവണ സമ്മാനിക്കുന്നത്.

പ്രകടനം മോശമായിരുന്നുവെങ്കിലും ആരാധകര്‍ ‘ഗിഫ്‌റ്റഡ് ബാറ്റ്‌സ്‌മാന്‍’ എന്ന് വിളിക്കുന്നത് രോഹിത്തിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

കഠിനമായി പ്രയത്നിച്ചാണ് താന്‍ ബാറ്റിംഗ് മെച്ചപ്പെടുത്തിയതെന്നും അതിനാല്‍ ഗിഫ്റ്റഡ് എന്ന നാമം വേണ്ടന്നുമാണ് രോഹിത് വ്യക്തമാക്കിയിരിക്കുന്നത്. ബോളറായിട്ടാണ് ഞാന്‍ ക്രിക്കറ്റില്‍ തുടങ്ങിയത്. തുടര്‍ന്ന് ബാറ്റ്സ്‌മാനായി മാറിയതില്‍ നല്ല കഷ്‌ടപ്പാട് ഉണ്ടെന്നും മുംബൈ നായകന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :