മുംബൈയുടെ നാണംകെട്ട തോല്‍‌വി; ‘ഇതു കൊണ്ടൊന്നും കാര്യമില്ലെന്ന് ഓര്‍ത്തോ’- പാണ്ഡ്യയ്‌ക്കെതിരെ ജയവര്‍ദ്ധന

മുംബൈയുടെ നാണംകെട്ട തോല്‍‌വി; ‘ഇതു കൊണ്ടൊന്നും കാര്യമില്ലെന്ന് ഓര്‍ത്തോ’- പാണ്ഡ്യയ്‌ക്കെതിരെ ജയവര്‍ദ്ധന

 IPL , jayawrdana , hydarabad , Hardik pandya , pandya , mumbai indians , മുംബൈ ഇന്ത്യന്‍‌സ് , മഹേള ജയവര്‍ദ്ധന , ഹാര്‍ദ്ദിക് പാണ്ഡ്യയ ,  ഹൈദരാബാദ് , ഐ പി എല്‍
മുംബൈ| jibin| Last Modified ബുധന്‍, 25 ഏപ്രില്‍ 2018 (17:00 IST)
ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ടീം പുറത്തെടുക്കുന്ന മോശം പ്രകടനത്തില്‍ നിരാശ പരസ്യപ്പെടുത്തി മുംബൈ ഇന്ത്യന്‍‌സ് പരിശീലകന്‍ മഹേള ജയവര്‍ദ്ധന. താരങ്ങളെ കുറ്റപ്പെടുത്താതെ മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം ഹാര്‍ദ്ദിക് പാണ്ഡ്യയെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്‌തു.

ഹൈദരാബാദിനെതിരായ തോല്‍‌വിയില്‍ ഞാന്‍ തീര്‍ത്തും നിരാശവാനാണ്. മത്സരം ജയിപ്പിക്കാനായി ഉത്തരവാദിത്വത്തോടെ ബാറ്റ് വീശാന്‍ ആരും ഒരുക്കമായിരുന്നില്ല. അതിനായി ആരും മുമ്പോട്ട് വന്നില്ല. പ്രതിഭ കൊണ്ടു മാത്രം കാര്യമില്ലെന്ന് ഹാര്‍ദിക് പാണ്ഡ്യ മനസിലാക്കണം. കളി മെച്ചപ്പെടണമെങ്കില്‍ കഠിനമായ അധ്വാധം ആവശ്യമാണെന്നും ജയവര്‍ദ്ധന വ്യക്തമാക്കി.

തോല്‍‌വികളില്‍ ഒരാളെ മാത്രം കുറ്റം പറയാന്‍ കഴിയില്ല. കഴിഞ്ഞ ചില മത്സരങ്ങളില്‍ പൊരുതിയാണ് തോല്‍‌വി സമ്മതിച്ചത്. പലപ്പോഴും നിര്‍ഭാഗ്യവും ഒപ്പമുണ്ടായിരുന്നുവെങ്കിലും പല മികച്ച പ്രകടനങ്ങളും കാണാന്‍ കഴിഞ്ഞു. വരും മത്സരങ്ങളിലൂടെ തിരിച്ചു വരാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ജയവര്‍ദ്ധന പറഞ്ഞു.

ഹൈദരാബാദിനെതിരായ തോല്‍‌വിക്കു ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. 119 റണ്‍സ് പിന്തുടരാനിറങ്ങിയ മുംബൈ 87 റണ്‍സുമായി കൂടാരം കയറുകയായിരുന്നു. 19 പന്തുകളില്‍ നിന്നായി 3 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ താരത്തിനെതിരെ വിമര്‍ശനം ശക്തമായി തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :