മുംബൈ|
jibin|
Last Updated:
ബുധന്‍, 24 മെയ് 2017 (14:59 IST)
ഐപിഎല്‍ പത്താം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍ സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പോര്‍വിളിക്ക് കളമൊരുങ്ങുന്നു. മുംബൈ ടീം ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ ഒളിയമ്പ് എയ്‌തിരിക്കുന്നത്.
ട്വന്റി-20 ടീം നായകനാകാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്നാണ് രോഹിത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ നായകന്‍ ആയിക്കൂടെയെന്ന ചോദ്യത്തിന് അതിന് സമയമായില്ലെന്നും അവസരം വന്നാല്‍ ഇരുകൈയുംനീട്ടി സ്വീകരിക്കുമെന്നായിരുന്നു രോഹിത്തിന്റെ മറുപടി.
രോഹിത് ശര്‍മ്മയുടെ ഉള്ളിലിരുപ്പ് പുറത്തായ സ്ഥിതിക്ക് കോഹ്‌ലിയുടെ നിലപാട് എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ ടീമിന്റെ നായകനായ കോഹ്‌ലി ഈ സീസണില്‍ ടീമിനെ നയിക്കുന്നതിലും ബാറ്റിംഗിലും പരാജിതനായിരുന്നു.