പൂനെ|
jibin|
Last Updated:
വെള്ളി, 7 ഏപ്രില്‍ 2017 (16:37 IST)
മുന്‍ പൂനെ ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഐപിഎല്‍ അധികൃതര്‍ താക്കീത് ചെയ്‌തു. താരം ഐപിഎല്‍ കോഡ് ഓഫ് കണ്ടക്റ്റ് ലംഘിച്ചുവെന്നാണ് വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കിയത്. അതേസമയം, ഇതിന് കാരണമായ വിഷയം എന്താണെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
ക്രിക്കറ്റ് സ്പരിറ്റിന് നിരക്കാത്ത ലെവല്‍ ഒന്ന് കുറ്റം ചെയ്തതായി ധോണി സമ്മതിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് താരത്തെ കര്‍ശനമായി താക്കീത് ചെയ്യാന്‍ മാച്ച് റഫറി തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മാച്ച് റഫറിയുടേതാണെന്നും ഐപിഎല്‍ അധികൃതര്‍ പറഞ്ഞു.
മത്സരത്തിനിടെ ധോണി ഡിആര്‍എസിന് ആവശ്യപ്പെട്ടിരുന്നു. ഐ പി എല്‍ മത്സരങ്ങളില്‍ ഡിആര്‍എസ് സമ്പ്രദായമില്ലെന്ന് അറിയാവുന്ന ധോണി അപ്പീല്‍ വിളിച്ചത് മാച്ച് റഫറിയെ ചൊടിപ്പിച്ചിരുന്നു. ഇതാകാം താരത്തെ താക്കീത് ചെയ്‌തതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കമന്ററി ബോക്‍സിലിരുന്ന മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണെ ട്രോളിയതാകാം ധോണിക്കെതിരെ നടപടിയെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്നും വാര്‍ത്തയുണ്ട്.