ക്യാപ്റ്റന്‍ ധോണിയില്ലാത്ത പുനെ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ അട്ടിമറിക്കുമോ ?

ധോണിയുടെ പരിചയസമ്പന്നതയെക്കാള്‍ സ്മിത്തിന്റെ പ്രസരിപ്പിപ്പ് പൂനെയ്ക്ക് രക്ഷയാകുമോ ?

ipl, ipl 2017, ipl 10, mumbai indians, rohit sharma, sachin tendulkar, rising pune supergiants, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ്, ഐപിഎല്‍ 2017, ഐപിഎല്‍ 10, മുംബൈ ഇന്ത്യന്‍സ്, രോഹിത് ശര്‍മ
പൂനെ| സജിത്ത്| Last Modified വ്യാഴം, 6 ഏപ്രില്‍ 2017 (15:30 IST)
പുതിയ ക്യാപ്റ്റന്റെ കീഴില്‍ മെച്ചപ്പെട്ടെ പ്രകടനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌ ഇന്ന് തങ്ങളുടെ ആദ്യമത്സരത്തിനിറങ്ങുന്നു. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സാണ് പൂനെയുടെ എതിരാളികള്‍. ഇന്ന് വൈകുന്നേരം എട്ട് മണിക്കാണ് മത്സരം.

എം എസ് ധോണിയുടെ പരിചയസമ്പന്നതയെക്കാള്‍ സ്റ്റീവ് സ്മിത്തിന്റെ പ്രസരിപ്പിനായിരുന്നു ഇത്തവണ പുനെ മാനേജ്‌മെന്റ് മുന്‍തൂക്കം നല്‍കിയത്. സ്മത്തിന് കീഴിലായി 14.5 കോടി രൂപയ്ക്ക് പുനെ സ്വന്തമാക്കിയ ബെന്‍ സ്റ്റോക്സ്, ഡുപ്ലിസി, രഹാനെ, ഉസ്മാന്‍ ഖ്വാജ, ധോണി എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര പൂനെയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്


എന്നാല്‍ ദുര്‍ബലമായ ബൗളിംഗാണ് പുനെയെ പ്രതിരോധത്തിലാക്കുന്നത്. അതുമാത്രമല്ല അതിശക്തമായ ബാറ്റിംഗ് നിരരാണ് മുംബൈയുടേതെന്നതും കണക്കിലെടുക്കേണ്ട കാര്യമാണ്. ഇന്നത്തെ മത്സരത്തില്‍ മുംബൈക്കായി മലിംഗ കളിക്കില്ല എന്നതുമാത്രമാണ് പൂനെയ്ക്ക് ആശ്വാസമാകുന്ന കാര്യം.



ഐപിഎല്ലില്‍ താരതമ്യേന ഒരു പുതിയ ടീമാണ് പുനെ. കഴിഞ്ഞ തവണയാണ് അവര്‍ ആ‍ദ്യ ഐ‌പി‌എല്‍ കളിച്ചത്.
അവസാന സ്ഥാനക്കാരായിട്ടായിരുന്നു പൂനെയുടെ മടക്കം. എന്നാ എതിര്‍വശത്തുള്ള മുംബൈ രണ്ട് തവണ ഐ പി എല്‍ ചാമ്പ്യന്മാരും രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :