മുലപ്പാലിന്റെ രുചി ഒന്നുകൂടി നുണയാന്‍ ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ ലണ്ടനിലേക്ക് പറന്നോളൂ. ലണ്ടനിലെ കവെന്റ് ഗാര്‍ഡനിലുള്ള ഐസ്ക്രീമിസ്റ്റ് റസ്റ്റോറന്റില്‍ വെള്ളിയാഴ്ച മുതല്‍ മുലപ്പാല്‍ ചേര്‍ത്ത ഐസ്ക്രീം വിളമ്പുന്നു - ബേബി ഗാഗ എന്ന മുലപ്പാല്‍ ഐസ്ക്രീം!
നാവില്‍ മുലപ്പാലിന്റെ രുചി ഇറ്റിക്കാന്‍ ആളുകള്‍ ധാരാളമായി എത്തുമെന്ന് തന്നെയാണ് ഐസ്ക്രീമിസ്റ്റിന്റെ ഉടമ, മറ്റ് ഒ കോണര്‍ കരുതുന്നത്. എന്തായാലും, മുലപ്പാല്‍ നുണയാന്‍ എത്തുന്നവര്‍ പഴ്സ് എടുക്കാന്‍ മറക്കേണ്ട - ഒരു മുലപ്പാല്‍ ഐസ്ക്രീമിന് 14 പൌണ്ട് നല്‍കേണ്ടി വരും!
അമ്മമാരുടെ ഓണ്‍ലൈന്‍ ഫോറമായ ‘മംസെറ്റില്‍’ നല്‍കിയ പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് മുലപ്പാല്‍ നല്‍കുന്നതിന് സ്ത്രീകള്‍ എത്തിയത്. മൊത്തം 15 പേരാണ് പുതിയ സംരംഭത്തിനായി മുലപ്പാല്‍ നല്‍കിയത്.
സ്വന്തം പാലില്‍ കുറച്ച് നല്‍കിയാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു ചെറിയ ആശ്വാസവും ലഭിക്കുമെന്ന് മാത്രമല്ല, മുതിര്‍ന്നവരെ മുലപ്പാലിന്റെ മഹിമ പഠിപ്പിക്കുകയും ചെയ്യാം എന്നുള്ളതാണ് മുലപ്പാല്‍ നല്‍കിയവരുടെ മനസ്സില്‍. മുലപ്പാലിന്റെ രുചി ഒന്നു കൂടി മനസ്സിലാക്കുന്ന മുതിര്‍ന്നവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് അത് ല്‍കുന്നതിനെ കുറിച്ച് തീര്‍ച്ചയായും ചിന്തിക്കുമെന്നാണ് ഇവരില്‍ ചിലര്‍ പ്രതികരിച്ചത്.