ഐസ്ക്രീം: യുഡിഎഫ് അടിയന്തിരയോഗം മാറ്റി

തിരുവനന്തപുരം| WEBDUNIA|
PRO
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടന്നിരിക്കുന്ന സാഹചര്യത്തില്‍ ചേരാനിരുന്ന അടിയന്തിര യു ഡി എഫ് യോഗം മാറ്റിവെച്ചു. നാളെ കൊല്ലത്തായിരുന്നു യോഗം ചേരാനിരുന്നത്. യോഗം ചേരാന്‍ ഔദ്യോഗിക തീരുമാനമെടുത്തിരുന്നില്ലെന്ന് യോഗം മാറ്റിവെച്ചതിനെക്കുറിച്ച്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍ വിശദീകരിച്ചു.

ഐസ്ക്രീം കേസ്‌ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിടുക്കത്തില്‍ യോഗം ചേരുന്നത്‌ ഉചിതമായിരിക്കില്ലെന്ന നിഗമനത്തില്‍ നേതാക്കള്‍ എത്തിയതിനെ തുടര്‍ന്നാണ് യോഗം മാറ്റിവെച്ചത് എന്നാണ് സൂചനകള്‍.

പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി നയിക്കുന്ന കേരള മോചനയാത്രയ്ക്കിടെ ചൊവ്വാഴ്ച കൊല്ലം ചിതറയില്‍ യു ഡി എഫ്‌ അടിയന്തര യോഗം ചേരുമെന്നായിരുന്നു കഴിഞ്ഞദിവസം നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നത്‌. ഐസ്ക്രീംപാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന്‌ നേതാക്കള്‍ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :