മുസ്ലിംങ്ങള്‍ക്ക് വിലക്ക് നിര്‍ദേശം മാത്രം; നിലപാട് മയപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

ആഗോളതലത്തില്‍ ഇസ്ലാമിക ഭീകരവാദം യാഥാര്‍ഥ്യമാണ്

  ഡൊണാള്‍ഡ് ട്രംപ് , അമേരിക്ക , മുസ്ലിം വിരുദ്ധ നിലപാട്
വാഷിങ്ടണ്‍| jibin| Last Modified വെള്ളി, 13 മെയ് 2016 (08:28 IST)
മുസ്ലിംങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്ന പ്രസ്താവന താല്‍ക്കാലിക അഭിപ്രായം മാത്രമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. താന്‍ പറഞ്ഞ കാര്യം വെറുമൊരു നിര്‍ദേശം മാത്രമായിരുന്നു. താല്‍ക്കാലിക വിലക്ക് ഇതുവരെ ആരും ഏര്‍പ്പെടുത്താന്‍ തയാറായിട്ടില്ല. കാര്യങ്ങള്‍ വ്യക്തമാകുന്നതുവരെ വിലക്ക് വെറും നിര്‍ദേശമായിത്തന്നെ നിലനില്‍ക്കുമെന്നും ട്രംപ് പറഞ്ഞു.

ആഗോളതലത്തില്‍ ഇസ്ലാമിക ഭീകരവാദം യാഥാര്‍ഥ്യമാണ്. ഇസ്ലാമിക ഭീകരവാദം ലോകത്തെമ്പാടുമുണ്ട്. ദുരന്തമാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള കാര്യങ്ങള്‍ നിഷേധിക്കുന്നതില്‍ നമ്മുടെ പ്രസിഡന്‍റിനെപ്പോലെയാണ് ഖാനെന്നും ട്രംപ് പറഞ്ഞു. ഫോക്‌സ് മുസ്ലിം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പുതിയ നിലപാട് അറിയിച്ചത്.

നേരത്തെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തി ട്രംപ് ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ വിവാദ പ്രസംഗം. അദ്ദേഹത്തിന്റെ പ്രസ്‌താവനയ്‌ക്കെതിരെ മാര്‍പ്പാപ്പ അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം കനത്തതോടെയാണ് നിലപാടുകളില്‍ ട്രംപ് മയം വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :