ഹെയ്തി: മരണസംഖ്യ 2 ലക്ഷമായേക്കും

പോര്‍ട്ട് ഓ പ്രിന്‍സ്| WEBDUNIA|
PRO
ഹെയ്തി ഭൂകമ്പത്തില്‍ രണ്ടു ലക്ഷത്തിലെത്തിയേക്കുമെന്ന് ആഭ്യന്തരമന്ത്രി പോള്‍ ആന്‍റണിന്‍ ബീന്‍ എയിം പറഞ്ഞു. അമ്പതിനായിരം മൃതശരീരങ്ങള്‍ ഇതുവരെ കണ്ടെടുത്തു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

“മരണസംഖ്യ ഒരു ലക്ഷത്തിനും രണ്ടുലക്ഷത്തിനുമിടയില്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ കൃത്യമായ സംഖ്യ എത്രയെന്ന് പറയാനാകില്ല” - ബീന്‍ എയിം പറഞ്ഞു.

50000 പേര്‍ മരിച്ചതായും 250000 പേര്‍ക്ക് പരുക്കേറ്റതായും ഹെയ്തി ആരോഗ്യമന്ത്രി അലക്സ് ലാര്‍സന്‍ നേരത്തേ പറഞ്ഞിരുന്നു. 1.5 മില്യണ്‍ ജനങ്ങള്‍ ഭവന രഹിതരായി.

ഭൂകമ്പബാധിത പ്രദേശങ്ങളില്‍ ഒട്ടേറെ താല്‍ക്കാലിക ആശുപത്രികള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. 15000 മൃതശരീരങ്ങള്‍ ഇതിനകം കണ്ടെടുത്ത് സംസ്കരിച്ചിട്ടുണ്ട്. 37 യു എന്‍ പ്രതിനിധികള്‍ ഭൂകമ്പത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 330 പ്രതിനിധികളെ കാണാതായിട്ടുണ്ട്. 1415 കനേഡിയന്‍സിനെ ദുരന്തത്തില്‍ കാണാതായതായി കാനഡ അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :