ന്യൂസിലാന്‍ഡില്‍ ഭൂചലനം

വെല്ലിങ്ങ്‌ടണ്‍| PRATHAPA CHANDRAN| Last Modified വ്യാഴം, 19 ഫെബ്രുവരി 2009 (13:16 IST)
ന്യൂസിലാന്‍ഡിലെ കെര്‍മാഡക്ക്‌ ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപാ‍യമുണ്ടായതായി റിപ്പോര്‍ട്ടില്ല. പ്രാദേശിക സമയം രാവിലെ 10.53നായിരുന്നു ഭൂചലനം.

ജനവാസമില്ലാത്ത ദ്വീപില്‍ ഈ വര്‍ഷം മൂന്നാംതവണയാണ്‌ ഭൂചലനം ഉണ്ടാകുന്നത്‌. റൗള്‍ ദ്വീപിന്‌ 260 കിലോമീറ്റര്‍ വടക്കാണ്‌ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :