ഹസാരെ അനുയായികള്‍ക്ക് ദുബായില്‍ ജാമ്യമില്ല

ദുബായ്| WEBDUNIA|
PTI
അണ്ണാ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ദുബായിലെ അല് ‍‌- മംസാര്‍ പാര്‍ക്കില്‍ പ്രകടനം നടത്തിയതിന് അറസ്റ്റിലായ മലയാളി ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. അന്വേഷണം പൂര്‍ത്തിയായില്ല എന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കസ്റ്റഡി നീട്ടുകയായിരുന്നു.

ഇനി ഈദ് അവധി കഴിഞ്ഞതിനു ശേഷം മാത്രമായിരിക്കും ഇവരെ കോടതിയില്‍ ഹാജരാക്കുക. അനധികൃതമായ സംഘം ചേരല്‍, രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുക, ഫേസ്ബുക്ക് പോലെയുള്ള ആധുനിക സങ്കേതങ്ങള്‍ ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ആരോപിച്ചിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് 70 ഇന്ത്യക്കാര്‍ അടങ്ങുന്ന സംഘം മംസാര്‍ പാര്‍ക്കിലേക്ക് പ്രകടനം നടത്തിയത്. അനധികൃതമായി സംഘം ചേരല്‍ യു‌എഇയില്‍ ഗുരുതരമായ കുറ്റമാണ്. ഇവരെ പൊലീസ് എത്തി പിരിച്ചു വിടുകയായിരുന്നു. ഫേസ്ബുക്കിലൂടെ പ്രകടനം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ യുപി സ്വദേശി അടക്കം മൂന്ന് പേരെ ചൊവ്വാഴ്ചയും പേരൂര്‍ക്കട സ്വദേശിയായ മലയാളി ഉള്‍പ്പെടെ രണ്ട് പേരെ ബുധനാഴ്ചയുമാണ് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഇന്ത്യക്കാര്‍ക്ക് നിയമ സഹായം നല്‍കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ദുബായ് കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ അറിയിച്ചു. യു‌എഇയിലെ നിയമങ്ങളും പൌരന്‍‌മാരുടെ വികാരങ്ങളും മനസ്സിലാക്കാന്‍ ഇന്ത്യക്കാര്‍ ബാധ്യസ്ഥരാണെന്നും വര്‍മ്മ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :