സ്ത്രീകള്‍ ഫേസ്ബുക്ക് ഉപയോഗിക്കരുത്; ഭര്‍ത്താവിനോട് ചോദിക്കാതെ വീടിന് പുറത്തിറങ്ങരുത്; ബ്രിട്ടനിലെ മുസ്ലീം പള്ളികള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍

ബ്രിട്ടനിലെ മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് കല്‍പ്പിച്ചിരിക്കുന്ന വിലക്കുകള്‍ ചര്‍ച്ചയാകുന്നു. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങരുത്, പാന്റ്സ് ധരിക്കരുത്, ഫേസ്ബുക്ക് ഉപയോഗിക്കരുത് എന്നിങ്ങനെയാണ് വിലക്കുകള്‍.

ബ്രിട്ടന്‍| rahul balan| Last Modified വ്യാഴം, 12 മെയ് 2016 (15:27 IST)
ബ്രിട്ടനിലെ മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് കല്‍പ്പിച്ചിരിക്കുന്ന വിലക്കുകള്‍ ചര്‍ച്ചയാകുന്നു. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങരുത്, പാന്റ്സ് ധരിക്കരുത്, ഫേസ്ബുക്ക് ഉപയോഗിക്കരുത് എന്നിങ്ങനെയാണ് വിലക്കുകള്‍.

ബ്രിമ്മിങ്ങ്ഹാമിലുള്ള ഗ്രീന്‍ ലെയ്ന്‍ മസ്ജിദാണ് സ്ത്രീകള്‍ പാന്റ് ധരിക്കുന്നതിനെ വിലക്കിയത്. ബ്ലാക്ക് ബേണിലെ ഒരു പള്ളി സ്ത്രീകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പാപത്തിലേക്കുള്ള വഴിയാണെന്നാണ് പള്ളിയുടെ ഭാഷ്യം.
ഭര്‍ത്താക്കന്‍മാരോട് ചോദിക്കാതെ വീടിന് പുറത്ത് ഇറങ്ങരുതെന്നും ഫേസ്ബുക്ക് ഉപയോഗിക്കുന്ന സ്ത്രീകള്‍ അവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഇതിനെല്ലാം പുറമെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഭര്‍ത്താവിന്റെ അനുവാദം വേണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. ലണ്ടനിലെ ക്രൊയ്‌ഡോണ്‍ ഇസ്ലാമിക് സെന്റര്‍ പുറത്തിറക്കിയിട്ടുള്ള ചട്ടങ്ങളില്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ വീടിന് പുറത്തുപോലും ഇറങ്ങരുതെന്നാണ് പറയുന്നത്. പുതുതായി വന്നതില്‍ രസകരമായ നിയമം സ്ത്രീകള്‍ പുരുഷന്മാരുടെ ഒപ്പമല്ലാതെ 48 മൈലില്‍ കൂടുതല്‍ സഞ്ചരിക്കരുതെന്ന് നിര്‍ദേശമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :