സൌദിയുമായി കൂടുതല്‍ പ്രതിരോധ സഹകരണത്തിന് ധാരണ

റിയാദ്| WEBDUNIA|
PRO
PRO
ഇന്ത്യയും സൌദി അറേബ്യയുമായുള്ള പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ധാരണയായി. സൌദി സന്ദര്‍ശനം നടത്തുന്ന പ്രതിരോധമന്ത്രി എ കെ ആന്റണി അബ്‌ദുള്ള രാജാവുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ മേഖലയിലെ ഈ പുതിയ സഹകരണം ഇരുരാജ്യങ്ങള്‍ക്കും ഗുണവത്തായി വരുമെന്നും ഇന്ത്യന്‍ എം‌ബസി ഓഡിറ്റോറിയത്തില്‍ നടത്തിയ സംഭാഷണത്തില്‍ ആന്റണി പറഞ്ഞു.

പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെ സൌദി രാജാവിന് വലിയ മതിപ്പാണ്. സൌദിയില്‍ ഇരുപത് ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട് അവരുടെ സേവനത്തിലും രാജാവ് സംതൃപ്‌തനാണെന്ന് ആന്റണി പറഞ്ഞു. ഇത് ആദ്യമായാണ് ഒരു പ്രതിരോധ മന്ത്രി സന്ദര്‍ശിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :