സൌദിയല്ല ലോകത്തിലെ എണ്ണ രാജാവ്!

2010-ലെ കണക്ക് അനുസരിച്ച്, ലോകത്തില്‍ ആകമാനം 1.46 ട്രില്യണ്‍ ബാരലിന്റെ ക്രൂ‍ഡോയില്‍ ശേഖരമാണ് ഉള്ളത്.
തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയുടെ അറിയപ്പെടുന്ന ക്രൂഡോയില്‍ ശേഖരം 296.5 ബില്യന്‍ ബാരലാണ്. എന്നാല്‍, സൌദിയുടെ ശേഖരം 264.52 ബില്യന്‍ ബാരലാണ്. സൌദിയുടെ ശേഖരം കുറഞ്ഞു വരുമ്പോള്‍ 2009-2010 കാലഘട്ടത്തില്‍ വെനസ്വേലയുടെ ശേഖരത്തില്‍ 40 ശതമാനം വര്‍ദ്ധന ഉണ്ടായി എന്നും ഒപെക് ബുള്ളറ്റിനില്‍ പറയുന്നു.

വിയന്ന| WEBDUNIA|
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ശേഖരം സൌദി അറേബ്യയിലാണോ? അല്ല, ഇക്കാര്യത്തില്‍ വെനസ്വേലയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് പുറത്തുവിട്ട ബുള്ളറ്റിനിലാണ് സൌദിയെ പിന്തള്ളി ഒന്നാമതായെന്ന് വ്യക്തമാക്കുന്നത്.

ഒപെകിലെ മറ്റൊരു ലാറ്റിനമേരിക്കന്‍ അംഗമായ ഇക്വഡോറിന്റെ ക്രൂഡോയില്‍ ശേഖരത്തിലും 10 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2010-ലെ കണക്ക് അനുസരിച്ച്, ലോകത്തില്‍ ആകമാനം 1.46 ട്രില്യണ്‍ ബാരലിന്റെ ക്രൂ‍ഡോയില്‍ ശേഖരമാണ് ഉള്ളത്. ഇതില്‍, 81.3 ശതമാനവും ഒപെക് രാജ്യങ്ങളുടെ പക്കലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :