സൌദി അറേബ്യയുടെ അടുത്ത കിരീടാവകാശി നഈഫ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ -സൌദ്(78) രാജകുമാരന്‍ അന്തരിച്ചു. ജനീവയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം ഞായറാഴ്ച മെക്കയില്‍.
1975 മുതല്‍ സൌദിയുടെ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന നഈഫ്. 2011 ഒക്ടോബറിലാണ് അദ്ദേഹത്തെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്.
പ്രതിരോധമന്ത്രിയായ സല്‍മാന്‍ രാജകുമാരന്‍(76) അടുത്ത കിരീടാവകാശിയാവുമെന്നാണ് റിപ്പോര്‍ട്ട്.