AISWARYA|
Last Updated:
വ്യാഴം, 4 മെയ് 2017 (14:06 IST)
കൊലപാതകം ആത്മഹത്യ പോലെയുള്ള ദൃശങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ നീക്കം
ചെയ്യാൻ ഫേസ്ബുക്ക് 3,000 പേരെ നിയമിക്കുന്നു. ഫേസ് ബുക്ക് നടത്തുന്ന വലിയ നിയമനങ്ങളില്‍ ഒന്നാണ് ഇത്. അക്രമം പ്രോൽസാഹിപ്പിക്കുന്ന
വീഡിയോകൾ നീക്കം ചെയ്യാനാണ് ഫേസ്ബുക്കിൻറ പദ്ധതി.
ദൃശങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ നീക്കം ചെയ്യാൻ ആളുകളെ നിയമിക്കുന്ന വിവരം സക്കർബർഗാണ് ബുധനാഴ്ച ഔദ്യോഗികമായി അറിയിച്ചത്. ഇതിലൂടെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന്
സക്കർബർഗ് പറഞ്ഞു.
ഫേസ്ബുക്ക് ലൈവ് വീഡിയോ സേവനം ആരംഭിച്ചതിന് ശേഷം നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൻറെ പുതിയ സേവനം ദുരപയോഗപ്പെടുത്തി നിരവധി പേർ കൊലപാതക ദൃശ്യങ്ങൾ ലൈവായി കാണിച്ചിരുന്നു. ഇതിനെതിരെയുള്ള വിമര്‍ശനങ്ങളാണ് ഇത്തരം ഒരു നീക്കം സ്വീകരിച്ചതെന്ന് സക്കർബർഗ് പറഞ്ഞു.